Loading ...

Home USA

കാലാവസ്ഥ വ്യതിയാനത്തില്‍ ലോകരാജ്യങ്ങളുടെ പങ്കാളിത്തം അഭ്യര്‍ത്ഥിച്ച്‌ അമേരിക്ക

വാഷിംഗ്ടണ്‍: ആഗോള കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവന്റെ മരണമണിയാണെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് അംഗീകരിച്ച്‌ അമേരിക്ക. ലോകനേതാക്കളുമായി നടത്തിയ അനൗപചാരിക സംവാദത്തിലാണ് ജോബൈഡന്‍ അപകടമുന്നറിയിപ്പിനെ അതീവ ഗൗരവത്തില്‍ കാണുന്നതായി പറഞ്ഞത്. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ കണക്കുകളെ ഉദ്ധരിച്ചാണ് യോഗം നടന്നത്. ലോകത്താകമാനം താപനില 2.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന അപകടമാണ് യു.എന്‍ മുന്നറിയിപ്പായി നല്‍കുന്നത്.

'ഇനി നമുക്കൊരുമിച്ച്‌ വളരെയധികം കാര്യം ചെയ്യാനുണ്ട്. അത് ഉടനെതന്നെ നടക്കുകയും വേണം.' ബൈഡന്‍ ലോകനേതാക്കളോട് പറഞ്ഞു. സ്വകാര്യയോഗത്തിലാണ് പ്രസിഡണ്ട് ആശങ്ക അറിയിച്ചത്.

കാലിഫോര്‍ണിയയില്‍ നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയുടെ ആഘാതം നേരിട്ടറിയാന്‍ ജോ ബൈഡന്‍ ഇന്ന് സന്ദര്‍ശനം നടത്തും. അമേരിക്കന്‍ മേഖലയില്‍ കനത്ത ചൂടാണ് കാട്ടൂതീമൂലം ഉണ്ടായിരിക്കുന്നത്.

ലോകത്താകമാനം കാട്ടുതീയും കാലംതെറ്റിയുള്ള മഴയും പ്രളയവും ബൈഡന്‍ ചൂണ്ടിക്കാട്ടി. പാരീസ് ഉടമ്ബടി പ്രകാരം അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രിയില്‍ കൂടാന്‍ അനുവദിക്കരുതെന്ന നിബന്ധനയാണ് ലോകരാജ്യങ്ങള്‍ തെറ്റിച്ചിരിക്കുന്നതെന്നും യോഗത്തില്‍ സംസാരിച്ച സെക്രട്ടറി അന്റോണിയോ ഗുട്ടാറസ് ആരോപിച്ചു.


Related News