Loading ...

Home USA

ഇ​നിയൊരു ശീ​ത​യു​ദ്ധ​ത്തിന് അമേരിക്കയില്ലെന്ന് ബൈ​ഡ​ന്‍

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക ഇ​നി​യൊ​രു ശീ​ത​യു​ദ്ധ​മോ വി​ഭ​ജി​ത ലോ​ക​മോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. എ​ന്നാ​ല്‍ അ​മേ​രി​ക്ക​യെയും സ​ഖ്യ​ക​ക്ഷി​ക​ളെ​യും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളെ​യും ഏ​ത് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്നും അ​തി​ശ​ക്ത​മാ​യി സം​ര​ക്ഷി​ക്കും.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ 76-ാമ​തു ജ​ന​റ​ല്‍ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​എ​സും ചൈ​ന​യും ത​മ്മി​ല്‍ പ​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ പ്ര​ഥ​മ യു​എ​ന്‍ പ്ര​സം​ഗ​ത്തി​ല്‍ ബൈ​ഡ​ന്‍ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

യു​എ​സ് -ഓ​സ്ട്രേ​ലി​യ ആ​ണ​വ അ​ന്ത​ര്‍​വാ​ഹി​നി ക​രാ​റി​ന്‍റെ പേ​രി​ല്‍ ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന ഫ്രാ​ന്‍​സി​നെ അ​നു​ന​യി​പ്പി​ക്കു​ന്ന വാ​ക്കു​ക​ളും ബൈ​ഡ​നി​ല്‍​നി​ന്നു​ണ്ടാ​യി. നി​ര്‍​ണാ​യ​ക​മാ​യ പ​തി​റ്റാ​ണ്ടി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ആ ​ഘ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കോ​വി​ഡ് വ്യാ​പ​നം, അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള സൈ​നി​ക പി​ന്മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി ചേ​രു​ന്ന​ത്. ഒ​ത്തൊ​രു​മ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ത്യാ​വ​ശ്യ​മു​ള്ള ഘ​ട്ട​മാ​ണി​ത്. സൈ​നി​ക​വി​ന്യാ​സം അ​വ​സാ​ന ആ​ശ്ര​യ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ഫ്ഗാ​ന്‍ പി​ന്മാ​റ്റ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

Related News