Loading ...

Home USA

യുഎസില്‍ ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി

ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണപ്രധിരോധ വാക്‌സിനായ ഫൈസറിനിന്റെ മൂന്നാം ഡോസിന് അനുമതി.ആദ്യ ഘട്ടത്തില്‍ 65 വയസുകഴിഞ്ഞ മുതിര്‍ന്ന ആളുകള്‍ക്കും ഗുരുതരരോഗമുള്ളവര്‍ക്കുമാണ് അനുമതി. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് എടുക്കുക. ആദ്യഘട്ടത്തില്‍ കൊറോണമുന്നണിപ്പോരാളികള്‍ക്കും ഗുരുതരരോഗമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ പരിഗണന നല്‍കാന്‍ യുഎസ് തീരുമാനിച്ചു.കൊറോണവകഭേദങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫൈസര്‍ വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. മുതിര്‍ന്നവരില്‍ 90 ശതമാനത്തോളം ഫലപ്രാപ്തി കമ്ബനി അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികളില്‍ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താന്‍ കമ്ബനി തയ്യാറായില്ല. അതേസമയം കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള അനുമതിക്കായി അധികൃതരെ സമീപിക്കുമെന്ന് ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Related News