Loading ...

Home health

കുഷ്ഠം തിരികെവരുന്നു മഹാരാഷ്ട്ര ഭീതിയില്‍

മുംബൈ . മഹാരാഷ്ട്രയില്‍ കുഷ്ഠരോഗംപടരുന്നതായി റിപ്പോര്‍ട്ട്. 5004 കുഷ്ഠരോഗ കേസുകളാണ് à´ˆ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ 41ശതമാനം രോഗം പകരുന്ന അവസ്ഥയിലുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന വിവരം .ഏറെയും  ഗുരുതരമായ വിധംരോഗം ബാധിച്ചവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്. 514 പേര്‍. 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകിലുള്ളത്.ഒരു പതിറ്റാണ്ട് മുമ്പ്‌ രാജ്യം പൂര്‍ണമായി ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട മഹാവ്യാധിയാണ് വലിയ അളവില്‍ ജനങ്ങളെ ബാധിക്കുന്നത് ആശങ്കയാകുന്നത്.തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11 ശതമാനം കുട്ടികളാണ്. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഇവരില്‍ രോഗം പെട്ടെന്ന് ബാധിക്കുന്നു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഷ്ഠരോഗികളില്‍ 41 ശതമാനവും മള്‍ട്ടി ബാസിലറി രോഗ ബാധിരാണെന്നതും ആശങ്ക കൂട്ടുന്നു. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും  വളരെ കൂടുതലായിരിക്കും.2017 സെപ്റ്റംബര്‍ 5നും 20നുമിടയ്ക്കും സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് കുഷ്ഠരോഗികളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭിച്ചത്. 22 ജില്ലകളിലായി 4 കോടി ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 4134 പുതിയ കേസുകൾ കണ്ടെത്തിയിരുന്നു.ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ കുഷ്ഠരോഗം പകരുന്നത് എങ്ങനെയെന്ന് ഏറ്റവും കൃത്യമായ വിധത്തില്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കുറേക്കാലം മുമ്പു വരെയുള്ള പ്രബലധാരണസ്പര്‍ശനത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ്. അടുത്തിടെ ശ്വസനത്തിലൂടെ രോഗം പകരാമെന്ന ധാരണയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പഴയ തലമുറയെ ഭീതിയില്‍ ആട്ടിഉലച്ച രോഗമാണ് കുഷ്ഠം. ഇത് ബാധിച്ചവരെ വീടുകളില്‍നിന്നും തിരസ്‌കൃതരാക്കുന്നുവെന്ന സാമൂഹികപ്രശ്‌നം കൂടിയുണ്ടായിരുന്നു. ഊര്‍ജ്ജിതമായ പ്രതിരോധപ്രവര്‍ത്തനത്തോടെയാണ് ലോകമെങ്ങുംനിന്ന് à´ˆ രോഗത്തെ ഉന്മൂലനംചെയ്തത്.

Related News