Loading ...

Home health

'ഒന്നിക്കാന്‍ ഹൃദയം ഉപയോഗിക്കൂ' ; ലോക ഹൃദയദിനത്തില്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍

‘ഒന്നിക്കാന്‍ ഹൃദയം ഉപയോഗിക്കൂ’ (Use Heart To Connect) ഈ സന്ദേശമാണ് 2021ലെ ലോക ഹൃദയദിനം ആചരിക്കാന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്യുന്നത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികള്‍ അവരുടെ ചുറ്റുമുള്ളവരുമായി ബന്ധം സ്ഥാപിച്ച്‌ ‘ഹൃദയാരോഗ്യ സുരക്ഷ ഉറപ്പാക്കുക ‘എന്നതാണ് ഈ സന്ദേശം അന്വര്‍ത്ഥമാക്കുന്നത് . ഇതിനായി സമത്വം (മികച്ച പ്രതിരോധത്തിനും രോഗനിര്‍ണയത്തിനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രായ വ്യത്യാസമില്ലാതെ ഏവരെയും പ്രാപ്തരാക്കുക), പ്രതിരോധം (ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ഹൃദയത്തെ പരിപാലിക്കുക), സമൂഹം (ഒറ്റപ്പെടലും അകല്‍ച്ചയും തരണം ചെയ്യാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക) എന്നീ മൂന്ന് ലക്ഷ്യങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലോക ജനതക്കായി മുന്നോട്ടുവെക്കുന്നത്. ഹൃദയ സംബന്ധ രോഗങ്ങള്‍ കാരണമായി പ്രതിവര്‍ഷം 1.86 കോടി പേരാണ് മരണപ്പെടുന്നതെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.അമിതമായ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം തുടങ്ങിയ അപകട സാധ്യതകളെ നിയന്ത്രിക്കുക വഴി ഹൃദ്രോഗവും പക്ഷാഘാതവും കാരണമായുള്ള മരണങ്ങള്‍ 80 ശതമാനം ഒഴിവാക്കാന്‍ സാധിക്കുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് 2000 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Related News