Loading ...

Home Australia/NZ

ഓസ്ട്രിയന്‍ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി മലയാളി യുവാവ്

സൂറിക്: ഓസ്ട്രിയന്‍ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി മലയാളി യുവാവ്. ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കലാണ് ഓസ്ട്രിയന്‍ പ്രധാനമന്ത്രി ഷാലന്‍ ബെര്‍ഗിന്റെ പ്രസ് സെക്രട്ടറിയായി നിയമിതനായത്. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രമുഖ പദവികളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഷില്‍ട്ടന്‍. ചങ്ങനാശേരിയിലെ പാലത്തുങ്കല്‍ കുടുംബാംഗമാണ് ഷില്‍ട്ടന്‍. വിയന്നയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂള്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സെബാസ്റ്റിയന്‍ കുര്‍സ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലന്‍ ബെര്‍ഗ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. അഴിമതി ആരോപണങ്ങളില്‍ മുഖം നഷ്ടമായ ചാന്‍സലര്‍ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷില്‍ട്ടനെ നിയമിച്ചത്.

Related News