Loading ...

Home USA

കാലാവസ്ഥാ വ്യതിയാനം: ആഗോള തലത്തില്‍ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട്രതലത്തില്‍ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആദ്യ ദേശീയ ഇന്റലിജന്‍സ് എസ്റ്റിമേറ്റ്, 2040 ല്‍ ദേശീയ സുരക്ഷയില്‍ കാലാവസ്ഥയുടെ സ്വാധീനം എത്രത്തോളമാണെന്ന് പരിശോധിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും അതിനെ തുടര്‍ന്ന് വരുന്ന പ്രതിസന്ധികളോടും എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച്‌ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായേക്കാമെന്നും അത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ദരിദ്ര രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില രാജ്യങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചറിസ്റ്റ് ജിയോ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകള്‍ കൊണ്ട് വരാവുന്ന അപകടസാധ്യതകളെക്കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

27 പേജുള്ള റിപ്പോര്‍ട്ടില്‍ 18 അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂട്ടായ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമാണ് ഉള്ളത്. ദേശീയ സുരക്ഷയില്‍ കാലാവസ്ഥ എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് കൂടി ആണിത്.

അപകടകരമായ മത്സരത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നതും, പരസ്പരം സഹകരിക്കുന്നതില്‍ ലോകം പരാജയപ്പെടുന്നതിന്റയെും ചിത്രം റിപ്പോര്‍ട്ട് വരച്ചു കാട്ടുന്നു.അടുത്ത മാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്ബാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

രാജ്യങ്ങള്‍ അവരുടെ സമ്ബദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ നേട്ടമുണ്ടാക്കാനും ശ്രമിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Related News