Loading ...

Home USA

20 മാസത്തിന് ശേഷം അതിര്‍ത്തികള്‍ തുറന്ന് അമേരിക്ക; പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച വിദേശ സഞ്ചാരികള്‍ക്ക് പ്രവേശന അനുമതി

വാഷിംഗ്ടണ്‍: വിദേശ സന്ദര്‍ശകര്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും തുറന്ന് അമേരിക്ക. കൊറോണയ്‌ക്കെതിരെ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.

20 മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യം വിദേശ സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഇതോടെ കര, വ്യോമ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കും. കൊറോണ വ്യാപനം ശക്തമായതോടെ 2020 മാര്‍ച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.

യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം അമേരിക്ക പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കോയും കാനഡയും ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്. അതേസമയം രാജ്യത്തേക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധന നടത്തി എടുത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രയ്‌ക്ക് മൂന്ന് ദിവസം മുന്‍പായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല.

Related News