Loading ...

Home USA

ഫ്രാന്‍സിനെ അനുനയിപ്പിക്കാൻ കമലാ ഹാരിസ് പാരീസിലേക്ക്

വാഷിംഗ്ടണ്‍: ത്രിരാഷ്‌ട്ര സഖ്യരൂപീകരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ അമേരിക്കയുടെ നയതന്ത്ര നീക്കം.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ യാത്രയോടെ ഇമ്മാനുവല്‍ മാക്രോണുമായി കൂടുതല്‍ അടുക്കുമെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നല്‍കുന്ന സൂചന. ബ്രിട്ടനേയും ഓസ്ട്രേലിയയേയും കൂട്ടിച്ചേര്‍ത്ത് അമേരിക്ക രൂപീകരിച്ച ത്രിരാഷ്‌ട്ര സഖ്യത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ ഫ്രാന്‍സിന്റെ പ്രതിരോധ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രിട്ടനോടും അമേരിക്കയോടും ഇടഞ്ഞത്. അമേരിക്കയും ഫ്രാന്‍സുമായി അതിനിര്‍ണ്ണായക കരാറുകള്‍ ഒപ്പിടുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. അടിസ്ഥാന വികസനം, വ്യാവസായിക മേഖല, വാണിജ്യ മേഖല, പ്രതിരോധം എന്നീ രംഗത്ത് കൂടുതല്‍ ശക്തവും വ്യക്തവുമായ പങ്കാളിത്തമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും കമലാ ഹാരിസ് വ്യക്തമാക്കി. സൈബര്‍ സ്‌പേസ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ ഡൊമൈന്‍ വിഷയത്തിലെ ഉന്നത തലയോഗവും കമലാ ഹാരിസിന്റെ നേതൃത്വത്തില്‍ നടക്കും.

Related News