Loading ...

Home Australia/NZ

കൊവിഡ് വര്‍ദ്ധിച്ചതോടെ വാക്സിന്‍ നിർബന്ധമാക്കി; ന്യൂസിലാന്‍ഡില്‍ വാക്സിന്‍ വിരുദ്ധ പ്രതിഷേധം ശക്തം

വെല്ലിംഗ്ടണ്‍: കൊവിഡ് വാക്സിന്‍ നിര്‍ബ്ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ന്യൂസിലാന്‍ഡില്‍ പ്രക്ഷോഭം ശക്തം.

വാക്സിന്‍ നിര്‍ബ്ബന്ധമാക്കിയതിനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.

മാസ്ക് ധരിക്കാത്ത പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്ത് തടിച്ചു കൂടിയതോടെ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള രണ്ട് കവാടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു. തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും കിവികള്‍ പരീക്ഷണ എലികള്‍ അല്ലെന്നുമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു പ്രകടനം.

ഞങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒന്നും ഞങ്ങളുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ന്യൂസിലാന്‍ഡില്‍ കൊവിഡ് ഡെല്‍റ്റ വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ നടപടികള്‍ ശക്തമാക്കിയത്. രാജ്യത്തെ അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Related News