Loading ...

Home USA

കൊറോണ കാലത്തെ വികസന മുരടിപ്പ് മാറ്റാന്‍ അമേരിക്ക; നൂറു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ബൈഡൻ

വാഷിംഗ്ടണ്‍: കൊറോണ കാലത്തെ എല്ലാ ക്ഷീണവും തീര്‍ക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തെ വികസനം ലക്ഷ്യമാക്കിയുള്ള വന്‍ധനവിനിയോഗ ബില്ലില്‍ ബൈഡന്‍ ഒപ്പിട്ടു.

വിമാനത്താവളം, ശുദ്ധജലപദ്ധതികള്‍, റോഡുകള്‍ എന്നിവയടക്കം വികസിപ്പിക്കാനുള്ള വന്‍ പദ്ധതികള്‍ക്കാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഐകകണ്‌ഠ്യേനയാണ് ബില്ലിനെ പിന്തുണച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന നീക്കിയിരുപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഏകദേശം 100 ലക്ഷം കോടിയുടെ പദ്ധതികള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എക്‌സ്പ്രസ്സ് ഹൈവേകള്‍ മറ്റ് അനുബന്ധ റോഡുകള്‍ ശക്തമാക്കും. ഇതില്‍ പാലങ്ങളും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ പഴകിയ എല്ലാ പൈപ്പ് ലൈനുകളും യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിസ്ഥാപിക്കും, വിമാനത്താവളങ്ങളുടെ നവീകരണവും വികസനവും പ്രധാന പദ്ധതികളിലൊന്നാണ്. ഇതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളുടെ സൗകര്യവും വര്‍ദ്ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം തീരുമാനമെടുത്ത വികസനപദ്ധതിയില്‍ വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലും അമേരിക്ക വന്‍ മുന്നേറ്റം നടത്തുക യാണ്. പുതിയ ധനവിനിയോഗത്തില്‍ എല്ലാ പ്രധാന റോഡുകളിലും നിശ്ചിത ദൂരങ്ങളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും തീരുമാനം എടുത്തതായി ബൈഡന്‍ ഭരണകൂടം അറിയിച്ചു.

ആരോഗ്യരംഗത്ത് കാര്യമായ പരിശ്രമമാണ് നടക്കുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കമെന്നും ബൈഡന്‍ പറഞ്ഞു. ആരോ ഗ്യത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും തുക വകയിരുത്തിക്കൊണ്ടാണ് അമേരിക്കയുടെ ധനകാര്യവകുപ്പ് നീങ്ങുന്നത്.


Related News