Loading ...

Home USA

നയതന്ത്രതലത്തില്‍ ബീജിങ്​ ശീതകാല ഒളിമ്പിക്​സ്​ ബഹിഷ്​കരിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ ബൈഡന്‍

ബീജിങ്​: ചൈനയില്‍ നടക്കുന്ന ശീതകാല ഒളിമ്ബിക്​സ്​ ബഹിഷ്​കരിക്കുന്നത്​ പരിഗണിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍.

കായിക താരങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കത്ത രീതിയില്‍ നയതന്ത്രതലത്തില്‍ ഒളിമ്ബ്​ക്​സ്​ ബഹിഷ്​കരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്​ ബൈഡന്‍ പറഞ്ഞു.

വൈറ്റ്​ ഹൗസില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചക്ക്​ ശേഷമായിരുന്നു യു.എസ്​ പ്രസിഡന്‍റിന്‍റെ പ്രതികരണം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ്​ ബീജിങ്ങില്‍ ശീതകാല ഒളിമ്ബിക്​സ്​ നടക്കുന്നത്​.

ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിങ്​പിങ്ങുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചതിന്​ പിന്നാലെയാണ്​ ബൈഡന്‍റെ പ്രഖ്യാപനം. കൂടിക്കാഴ്ചക്ക്​ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന്​ ഇരു രാഷ്​ട്രതലവന്‍മാരും പ്രതികരിച്ചിരുന്നു. എന്നാല്‍, ചൈനക്കെതിരെ നിലപാടെടുക്കാന്‍ ബൈഡന്​ മേല്‍ യു.എസില്‍ നിന്ന്​ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലപാടെടുക്കണമെന്നാണ്​ യു.എസില്‍ നിന്നും ഉയരുന്ന ആവശ്യം. ഷിന്‍ജിയാങ്​ പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്​ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളിലടക്കം ശക്​തമായ നിലപാട്​ സ്വീകരിക്കണമെന്ന ആവശ്യം യു.എസില്‍ നിന്നും ഉയരുണ്ട്​.

ബീജിങ്​ ഒളിമ്ബിക്​സ്​ നയതന്ത്രതലത്തില്‍ ബഹിഷ്​കരിക്കുന്നത്​ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന്​ വാഷിങ്​ടണ്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. കായികതാരങ്ങളെ മത്സരങ്ങളില്‍ പ​ങ്കെടുപ്പിച്ച്‌​ സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്ന രീതിയാവും യു.എസ്​ സ്വീകരിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച്‌​ ബൈഡനും ഷീ ജിങ്​പിങ്ങും നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്നാണ്​ സൂചന.

Related News