Loading ...

Home USA

ട്രംപിന്റെ അഭയാര്‍ത്ഥി നയങ്ങള്‍ പുനസ്ഥാപിക്കാനൊരുങ്ങി യു.എസ്,മെക്സിക്കോ സര്‍ക്കാരുകള്‍

വാഷിംഗ്‌ടണ്‍: മെക്സിക്കോയില്‍ ട്രംപ് കാലഘട്ടത്തിലെ പുറത്താക്കല്‍ നയങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച്‌ യു.എസ്, മെക്സിക്കന്‍ സര്‍ക്കാരുകള്‍.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവര്‍ത്തിച്ചിരുന്ന മെക്സിക്കന്‍ അഭയാര്‍ഥികളെ നിരസിക്കുന്ന നയങ്ങള്‍ക്ക് 'മെക്സിക്കോയില്‍ തന്നെ തുടരുക' എന്നര്‍ത്ഥം വരുന്ന 'റിമെയ്ന്‍ ഇന്‍ മെക്സിക്കോ' എന്നാണ് പേരിട്ടു വിളിച്ചിരുന്നത്.

അഭയാര്‍ഥികളെ വിലക്കുന്ന ഈ നയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും പ്രസിഡണ്ട് ജോ ബൈഡന്റെ എതിര്‍പ്പു മൂലം അവര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ബൈഡന്‍ ഇത്തരം നയങ്ങളെ മനുഷ്യത്വരഹിതം എന്നാണ് വിശേഷിപ്പിച്ചത്. അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയിരുന്ന അഭയാര്‍ത്ഥി വിലക്ക് ബൈഡന്‍ എടുത്തു മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോള്‍, കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ഭരണകൂടം മെക്സിക്കന്‍ കുടിയേറ്റക്കാരെ പുറത്താക്കുന്ന ട്രംപിന്റെ നയങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.
ട്രംപിന്റെ ഭരണകാലത്ത് കുടിയേറ്റ സംരക്ഷണ നിയമങ്ങളെ മറികടന്നു കൊണ്ട് 60,000 അഭയാര്‍ഥികളെ അദ്ദേഹം മെക്സിക്കോയിലേക്ക് തിരിച്ചയച്ചിരുന്നു. തിരിച്ചയക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലത്തിലേക്കാണ് എത്തിപ്പെടുന്നത്. തട്ടിക്കൊണ്ടു പോകല്‍, പീഡനം, എന്നിങ്ങനെ 1500 കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എമിഗ്രേഷന്‍ നിയമങ്ങള്‍ സരളമാക്കിയ ബൈഡന്റെ തീരുമാനം തെറ്റാണെന്ന ഫെഡറല്‍ കോര്‍ട്ട് ജഡ്ജ് മാത്യു കാക്സ്മാറിക്കിന്റെ വിധിയിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ട്രംപ് തന്റെ ഭരണകാലത്ത് നിയമിച്ച ജഡ്ജിയായതിനാലാണ് അനുകൂലമായ വിധിയുണ്ടായതെന്ന് ബൈഡന്‍ അനുകൂലികള്‍ ആരോപിക്കുന്നു.

Related News