Loading ...

Home Australia/NZ

ഹിസ്ബുള്ള, ദ ബേസ് എന്നിവയ്ക്ക് നിരോധനം; ഭീകരസംഘടനകളായി പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ

കാന്‍ബെറ: ഹിസ്ബുള്ള, ദ ബേസ് എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഓസ്ട്രേലിയ. ഹിസ്ബുള്ള, ദ ബേസ് എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു.

ഈ സംഘടനകളില്‍ ആരെങ്കിലും അംഗമായി പ്രവര്‍ത്തിക്കുകയോ, പുതിയ അംഗങ്ങളെ ചേര്‍ക്കുകയോ, പരിശീലനം നല്‍കുകയോ, സാമ്പത്തിക സഹായം നല്‍കുയോ ചെയ്യുന്നവര്‍ക്ക് 25 വര്‍ഷം കഠിന തടവ് ലഭിക്കും
ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളുമായി സഖ്യത്തിലുള്ള ഷിയാ ഇസ്ലാമിക് രാഷ്ട്രീയ പാര്‍ട്ടിയാണ് ഹിസ്ബുള്ള. തീവ്രവാദി സംഘടനയായും പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്ക് നിരവധി രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍, വലുപ്പം കൊണ്ടും സ്വാധീനം കൊണ്ടും വ്യാപിക്കുന്നതായി സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



Related News