Loading ...

Home USA

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ നിര്‍ണായക നിയമവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള നിയമം പാസാക്കി യു.എസ്. നിയമനിര്‍മ്മാണ സഭയായ യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ആണ് ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള നിയമം പാസാക്കിയത്.

സിങ്ജിയാങ് മേഖലയില്‍ നിരവധി പീഡന ക്യാമ്ബുകള്‍ ഉണ്ട്. 14 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്ന ഫാക്ടറികളാണ് ഇവിടെയുള്ളത്. ബാലവേല, നിര്‍ബന്ധിത വേല തുടങ്ങി മനുഷ്യത്വരഹിതമായ രീതികളിലൂടെ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് സിങ്ജിയാങ് പ്രവിശ്യയില്‍ നിന്നും വരുന്നത്. ഇവ ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടി പാസാക്കിയ നിയമമാണ് 'ഉയ്ഗുര്‍ ഫോഴ്സ്ഡ് ലേബര്‍ പ്രിവന്‍ഷന്‍ ആക്‌ട്'. യു.എസ് പ്രസിഡന്റ് കൂടി ഈ നിയമത്തില്‍ ഒപ്പു വെച്ചാല്‍, അതോടെ ഈ നിയമം പ്രാബല്യത്തില്‍ വരും.

യു.എസ് എല്ലാ രീതിയിലും ചൈനാ വിരുദ്ധ പോരാട്ടം കടുപ്പിക്കുകയാണ്. ഉയ്ഗുര്‍ മുസ്ലിങ്ങളോടുള്ള വിവേചനവും ക്രൂരതയും ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം ബീജിങ്ങില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്ബിക്സ് യു.എസ് ബഹിഷ്കരിച്ചിരുന്നു.

Related News