Loading ...

Home USA

'നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കും'; വാഗ്ദാനവുമായി ജോ ബൈഡന്‍

വില്‍നിയസ്: നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.മധ്യ യൂറോപ്യന്‍ നാറ്റോ രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സൈനികശക്തി ബൈഡന്‍ വാഗ്ദാനം ചെയ്തതായി അറിയിച്ചത് ലിത്വാനിയന്‍ പ്രസിഡണ്ടിന്റെ ഉപദേശകനാണ്.

ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചത്. പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടാനും അവയ്ക്ക് തീര്‍പ്പു കല്‍പ്പിക്കാനും മധ്യ യൂറോപ്യന്‍ രാഷ്ട്രങ്ങളെ ശക്തമാക്കാന്‍ വേണ്ടിയാണ് ബൈഡന്റെ ഈ പ്രഖ്യാപനം. പരോക്ഷമായി റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെയാണ് ബൈഡന്‍ പ്രാദേശിക പ്രശ്നമെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

റഷ്യയുമായി വെള്ളിയാഴ്ച നടത്തുന്ന ഉന്നതതല യോഗത്തില്‍, ഉക്രൈന്‍ പ്രശ്നം സംബന്ധിച്ച്‌ തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കിയെന്നും ലിത്വാനിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Related News