Loading ...

Home USA

ഇന്ത്യന്‍ നഴ്സസ് അസോസിയഷന്‍ ഹോളിഡേ ആഘോഷങ്ങള്‍ വന്‍ വിജയം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പതിനഞ്ചാം വാര്‍ഷിക ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13-നു വൈകുന്നേരം സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്നു. വൈകുന്നേരം 5.30-നു തുടങ്ങിയ ജനറല്‍ബോഡിയില്‍ അംഗങ്ങളുടെ സജീവ സാന്നിധ്യവും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും വളരെ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു.

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി മനോഹരമായ ദീപങ്ങളാല്‍ അലങ്കരിച്ച വേദിയില്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളും അതോടൊപ്പം തന്നെ ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പ്രൗഡഗംഭീരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രാരംഭമായി നടന്ന പൊതുസമ്മേളനത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് നഴ്സസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് റജീനാ സേവ്യര്‍ സംസാരിച്ചു. നഴ്സസ് അസോസിയേഷന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും നഴ്സിംഗ് പ്രൊഫഷന്‍റെ ത്വരിതമായ വളര്‍ച്ചയും, à´† പുരോഗതിയില്‍ നഴ്സുമാര്‍ക്കും എങ്ങനെ പങ്കാളികളാകാം എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രസിഡന്‍റ് ബീന വള്ളിക്കളം അധ്യക്ഷ പ്രസംഗം നടത്തി. 

അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചുകൊണ്ട് നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും വിശദീകരിച്ച്‌ ചേന്പര്‍ലെയ്ന്‍ യൂണിവേഴ്സിറ്റി ഡീന്‍ ജാനറ്റ് സ്നോ മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം എക്സിക്യൂട്ടീവ് അംഗങ്ങളുടേയും കമ്മിറ്റി ചെയറുകളുടേയും സാന്നിധ്യത്തില്‍ മെഴുകുതിരി തെളിയിച്ച്‌ 2018-ലെ ആദ്യ ആഘോഷപരിപാടികള്‍ക്കു തുടക്കംകുറിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ചു ട്രഷറര്‍ ലിസി പീറ്റേഴ്സ്, നാന്‍സി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ച സുവനീര്‍ മുന്‍ പ്രസിഡന്‍റുമാരുടേയും എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഡീന്‍ ജാനറ്റ് സ്നോ പ്രകാശനം ചെയ്തു. അതോടൊപ്പം തന്നെ ഗ്രേസി വാച്ചാച്ചിറ, റാണി കാപ്പന്‍ എന്നിവരുടെ ചുമതലയില്‍ നടന്ന റാഫിളിന്‍റെ നറുക്കെടുപ്പും നടന്നു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ 1000, 500, 250 ഡോളര്‍ വീതം സമ്മാനിച്ചു. റാണി കാപ്പന്‍ നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍ സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു. ശോഭാ കോട്ടൂര്‍, ചിന്നു തോട്ടം എന്നിവര്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ കമ്മിറ്റിയുടെ സംഭാവന എടുത്തുപറയത്തക്കതായിരുന്നു.



പ്രായഭേദമെന്യേ നിരവധി പേര്‍ പങ്കെടുത്ത വ്യത്യസ്തമായ കലാപരിപാടികള്‍ കണ്ണിനും കാതിനും മനസ്സിനും വിരുന്നായി മാറി. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി നഴ്സസ് അസോസിയേഷന്‍ രേഖപ്പെടുത്തി. അതോടൊപ്പം തുടര്‍ന്നുവരുന്ന എഡ്യൂക്കേഷന്‍ സെമിനാറുകളിലും നഴ്സസ് ഡേ സെമിനാറുകളിലും നഴ്സസ് ഡേ ആഘോഷങ്ങളിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഷിജി അലക്സ് ചിക്കാഗോ അറിയിച്ചതാണിത്. 

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Related News