Loading ...

Home peace

മൂന്നാറില്‍ കാണാതെ പോകുന്ന പൂരം

ചായ​ കോപ്പയിലെ കൊടു​േങ്കാറ്റുപോലെയാണത്​. ഹുങ്കാരത്തോടെ ഉയരുന്നത്​ കണ്ടാല്‍ എന്തെങ്കിലും സംഭവിക്കും എന്ന്​ തോന്നിപ്പോകും. അല്‍പം കഴിയു​േമ്ബാള്‍ എല്ലാം കെട്ടടങ്ങും. അതാണ്​ മൂന്നാറി​ല്‍ കണ്ടുകൊണ്ടിരിക്കുന്നത്​. കൂടെ കൂടെ അവിടെ നിന്ന്​ കൈയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന ഒരു ഹുങ്കാരം ഉയര്‍ന്നുവരും. കുടിച്ചുകൊണ്ടിരുന്ന ചൂട്​ ചായ പോലും മാറ്റിവച്ച്‌​ നാടാകെ അങ്ങോട്ട്​ കണ്ണും കാതും കൂര്‍പ്പിക്കും. ഒടുവില്‍ ചായ ആറിതണുക്കുന്നത്​ മിച്ചം. ഒന്നും സംഭവിക്കാറില്ല. ഇൗ അനുഭവം പലതവണയായെങ്കിലും ജനം മടുത്തിട്ടില്ല. മൂന്നാറില്‍ നിന്നും ഒഴിപ്പിക്കലി​​​​െന്‍റ ആരവമുയരു​േമ്ബാഴെല്ലാം ജനം കണ്ണും കാതും അവിടേക്ക്​ തിരിക്കും. കുറിഞ്ഞി സ​േങ്കതത്തിലും ​െകാട്ടക്കാമ്ബൂരിലും എന്താണ്​ സംഭവിക്കുന്നതെന്നറിയാന്‍ ജനം കാതോര്‍ക്കുകയാണ്​ ഇപ്പോള്‍.​
കുറിഞ്ഞി ഉദ്യാനം
മണ്ണ്​ മനുഷ്യ​​​​െന്‍റ അടിസ്​ഥാന വികാരങ്ങളില്‍ ഒന്നായതുകൊണ്ടാവാം ഉള്ളവനെന്നും ഇല്ലാത്തവനെന്നും ​േഭദമില്ലാതെ എല്ലാവരും ആകാംഷയോടെ മൂന്നാറിലെ വിവാദങ്ങളിലേക്ക്​ ഉറ്റു നോക്കുന്നത്​. എല്ലാ ആരവങ്ങളും ആരംഭ ശൂരത്വമായി പര്യവസാനിക്കും. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കല്‍ എന്ന ആവശ്യം നിറവേറാറില്ല. ഇപ്പോഴും നടക്കുന്നത്​ അതേ പല്ലവിയാണ്. മൂന്നാറില്‍ ഒഴിപ്പിക്കാനിറങ്ങുന്നവരെല്ലാം ജെ.സി.ബി കയറ്റുന്നത്​ റിസോര്‍ട്ടുകാരുടെയും കര്‍ഷകരു​െടയും ഇടയിലേക്കാണ്​. ശ്രീറാം വെങ്കിട്ടരാമനുയര്‍ത്തിയ ഹുങ്കാരവും അതിനപ്പുറം കടക്കുന്നതായിരുന്നില്ല. സര്‍വത്ര കൈയേറ്റമാണ്​ മൂന്നാറിലെന്ന്​ ഇതിനകം വ്യക്​തമായിട്ടുണ്ട്​. അധികാര കേന്ദ്രങ്ങളിലുള്ളവര്‍ക്ക്​ 'വേണ്ട​െപ്പട്ട' പാവം മുതലാളിമാര്‍ മുതല്‍ അത്താഴപ്പട്ടിണിക്കാര്‍വരെ അതിലുണ്ട്​. ഇവര്‍ക്കിടയിലെ ഒന്നാമന്‍ ആരാണ്​. ഇൗ ആരവങ്ങളെല്ലാം കണ്ട്​ ഒന്നാമന്‍ മാന്യമായി സ്വന്തം തോട്ടത്തിലെ തേയില പറിച്ച്‌​ ചൂടു ചായയുണ്ടാക്കി കുടിച്ച്‌​ രസിച്ച്‌​ കഴിയുന്നു. ഒരു രാഷ്​ട്രീയപാര്‍ട്ടിക്കാരും അവരെകുറിച്ച്‌​ പറയുന്നില്ല.
മൂന്നാറില്‍ ൈകയേറ്റക്കാരുടെ സംഘടിത ശക്​തിക്കുമുന്നില്‍ അനുരജ്ഞനത്തിന്​ നിര്‍ബന്ധിതരാകുന്ന അധികാരികളെയാണ് നാം കാണുന്നത്​​. 'സംഘടിത ശക്​തി' യുമായി അവരെ ഇറക്കിവിടുന്നതിനു പിന്നില്‍ പ്രധാന​െപ്പട്ട അജണ്ട ഒളിഞ്ഞുകിടപ്പുണ്ട്​. ''നിങ്ങളില്‍ ഭയമുള്ളവര്‍ എനിക്ക്​ ചുറ്റും നിന്നുകൊള്ളുവിന്‍'' എന്നു പറയുന്ന പഴയ അടവുണ്ടല്ലോ, അതാണ്​ പ്രയോഗിക്കുന്നത്​. ചെറുകിട ​ൈകയ്യേറ്റക്കാരെ ഇളക്കിവിട്ട്​ സംരക്ഷണ കവചം ഒരുക്കുകയെന്ന​ വന്‍കിടക്കാരുടെ തന്ത്രമാണ്​ നടക്കുന്നത്​. 
ശ്രീറാം വെങ്കിട്ട രാമനും മുമ്ബ്​ വി.എസ്​. അച്യുതാനന്ദ​​​​​െന്‍റ പൂച്ചയായ സുരേഷ്​കുമാറിനും മണികെട്ടിയത്​ ഇൗ ഒളിയജണ്ട ഉപയോഗിച്ചാണ്​. മൂന്നാറില്‍ ഒഴിപ്പിക്കല്‍ താഴെ തട്ടില്‍ നിന്ന്​ തുടങ്ങാനാണ്​ ഇവരെല്ലാം ശ്രമിച്ചത്​. അവരില്‍ അത്താഴപ്പട്ടിണിക്കാര്‍ നിരവധിയുള്ളതിനാല്‍ നേതാക്കളെല്ലാം അവര്‍ക്കുവേണ്ടി സമരവും വാദമുഖങ്ങളുമായിറങ്ങും. മൂന്നാറിലാകെ പ്രതി​േഷധം ഉയര്‍ത്തും. അതോടെ അനുരജ്ഞനത്തിന്​ സര്‍ക്കാര്‍ നിര്‍ബന്ധിതരാവും. ഒഴിപ്പിക്കല്‍ കാഹളത്തിന്​ ചായകോപ്പയിലെ കൊടുങ്കാറ്റി​​​​െന്‍റ ഗതിയാകും.മൂന്നാറിലെ ഒന്നാംകിട കൈയേറ്റക്കാരനെ കുറിച്ച്‌​ കാലങ്ങളായി എല്ലാവരും പറഞ്ഞുവരുന്നുണ്ട്​. പ​േക്ഷ, ഒഴിപ്പിക്കുമെന്ന്​ പറഞ്ഞ്​ അവര്‍ക്ക്​ നേരെ ചെല്ലാന്‍ ആരും ധൈര്യ​െപ്പട്ടിട്ടില്ല. കാരണം അത്​ സാക്ഷാല്‍ ടാറ്റയാണ്​.
 ശ്രീറാം വെങ്കട്ടരാമന്‍
ടാറ്റയുടെ മൂന്നാര്‍ വാഴ്​ച അനധികൃതമെന്ന്​ എല്ലാവരും പറയാറുണ്ട്​. അനധികൃതത്വം തെളിയിക്കാന്‍ തുനിയുമ്ബോള്‍ അത് കുരുടന്‍ ആനയെകുറിച്ച്‌ പറഞ്ഞപോലെ ഓരോരോ അഭിപ്രായങ്ങളും വാദങ്ങളുമായി തീരുകയാണ് പതിവ്. അതിനാല്‍ ആ വാദങ്ങളൊന്നും കോടതികളില്‍ വിജയിക്കാറില്ല. ടാറ്റയുടെ മൂന്നാര്‍ വാഴ്​ച അനധികൃതമെന്നതി​​​​െന്‍റ ഏറ്റവും വലിയ തെളിവാണ് മൂന്നാര്‍ പട്ടണത്തിന്‍മേല്‍ അവര്‍ പുലര്‍ത്തുന്ന ആധിപത്യം. ഒരു നഗരം എങ്ങനെ സ്വകാര്യ കമ്ബനിയുടെ പക്കലായെന്ന ചോദ്യത്തിന്​ കൃത്യമായ ഉത്തരം നല്‍കാന്‍ റവന്യൂ വകുപ്പിനുപോലും കഴിഞ്ഞിട്ടില്ല. ഹൈകോടതിയില്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നാറിലെ ഭൂമിയുടെ ഉടമസ്​ഥതക്ക്​ തെളിവായി ടാറ്റ ഉപയോഗിക്കുന്ന ആധാരം മൂന്നാര്‍ എന്ന വിസ്​തൃത ഭൂമി ടാറ്റ കൈയ്യടക്കിയതെങ്ങനെയെന്ന ദുരൂഹതയിലേക്ക്​ വെളിച്ചം വീശുന്നവയാണ്​. ഭൂമി തങ്ങളുടേതാണെന്നതിന്​ ടാറ്റ കാട്ടുന്നത്​ മൂന്ന് ആധാരങ്ങളാണ്. അവയുടെ പിന്‍ബലത്തിലാണ്​ ടാറ്റ മൂന്നാര്‍ സാമ്രാജ്യമാക്കി ഭരിക്കുന്നത്. 1,04,169.65 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നത്.

ഹാരിസണ്‍സും ടാറ്റയും 
പഴയകാല മലയാള സിനിമകളില്‍ വഴിപിരിഞ്ഞ്​ പലവിധം ജീവിച്ചുവന്ന സഹോദരങ്ങളും മറ്റും ക്ലൈമാക്​സില്‍ à´šà´¿à´² അടയാളങ്ങള്‍ കണ്ട്​ പരസ്​പരം തിരിച്ചറിഞ്ഞ്​ ജ്യേഷ്​ടാ .... അനുജാ എന്നു പറഞ്ഞ്​ കെട്ടിപ്പിടിക്കുന്ന നാടകീയ രംഗങ്ങള്‍ ഉണ്ടായിരുന്നല്ലോ. അതുപോലൊന്നാണ്​ തോട്ടം മേഖലയിലും സംഭവിച്ചത്​. തട്ടിപ്പുകളുടെ ഉസ്​താദുമാരാണ്​ ഹാരിസണ്‍സ്. അത്രക്കാണ്​ വിജിലന്‍സ്​ റിപ്പോര്‍ട്ടില്‍ അവരുടെ തട്ടിപ്പുകളെ കുറിച്ചുള്ള വിവരണങ്ങള്‍. 

ഹാരിസണ്‍സി​​​​െന്‍റ ഗണത്തില്‍ ടാറ്റ​െയ ആരും പെടുത്തിയിരുന്നില്ല. പക്ഷേ.. വിവരങ്ങള്‍ പറത്തുവന്നപ്പോഴാണ്​ ഇവര്‍ ഇരട്ട സഹോദരങ്ങളാണെന്ന്​ വ്യക്​തമാകുന്നത്​. രണ്ടുകൂട്ടരും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്​. അതി​​​​െന്‍റ പൊരുള്‍ ഇങ്ങിനെയാണ്​: കേരളത്തിലെ തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം കമ്ബനികളും കൈവശം വക്കുന്നത് പഴയ ഇംഗ്ലീഷ് കമ്ബനികളുടെ ഭൂമിയാണ്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷ് കമ്ബനികളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങള്‍ തങ്ങള്‍ വിലക്ക്​ വാങ്ങിയെന്നാണ്​ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളുടെ അവകാശവാദം. ടാറ്റയുടെ ആധാരങ്ങളിലും പറയുന്നത് അതേ വാദമാണ്​.
1947 ആഗസ്​റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ഇംഗ്ലീഷ് കമ്ബനികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈവശം വെക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം നഷ്​ടപ്പെട്ടു. അവരുടെ പക്കല്‍ ഉണ്ടായിരുന്ന മുഴുവന്‍ ഭൂ സ്വത്തുക്കളും ഇന്ത്യാ ഗവണ്‍മ​​​െന്‍റി​േന്‍റതായി മാറി. അതായിരുന്നു സ്വാതന്ത്ര്യത്തി​​​െന്‍റ അന്തസത്ത. അതനുസരിച്ചാണ്​ ബ്രിട്ടീഷുകാര്‍ അവരുടെ സ്വത്തുവകകള്‍ എല്ലാം ഉപേക്ഷിച്ച്‌​ കെട്ടി​െപ്പറുക്കി ഇന്ത്യവിട്ടത്​. ഇന്ത്യന്‍ ഇന്‍ഡിപെഡന്‍റ്സ്​ ആക്ടില്‍ അത് വ്യക്തമായി പറയുന്നുമുണ്ട്. എന്നിട്ടും ടാറ്റയും ഹാരിസണ്‍സും അടക്കം തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ ഒട്ടുമുക്കാലും കാട്ടുന്നത് 1970 കളില്‍ ബ്രിട്ടീഷ്​ കമ്ബനികളില്‍ നിന്ന്​ തങ്ങള്‍ക്ക്​ ഭൂമി ലഭിച്ചു എന്ന രേഖകളാണ്​.1963ലെ ചരിത്ര പ്രധാനമായ ഭൂപരിഷ്​കരണ നിയമത്തിലൂടെ ജന്മികളില്‍ നിന്നും ദേവസ്വങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത ഭൂമികള്‍ കുടിയാന്മാര്‍ക്ക്​ വിതരണം ചെയ്യുന്നു എന്ന്​ പ്രഖ്യാപിച്ചതിനെയും 1974ലെ ഫെറ നിയമത്തെയും ബ്രിട്ടീഷ്​ കമ്ബനികള്‍ കൊഞ്ഞനം കാട്ടുന്നവയാണ്​ ആ രേഖകള്‍. ഇത്രയേറെ വിസ്​തൃതമായ ഭൂമി ''കുടിയാന്മാരായി'' വിദേശ കമ്ബനികള്‍ കൈവശം വച്ച്‌​ ഭൂമിയിലെ കോടാനു കോടി രൂപയുടെ വിളകള്‍ വിറ്റ്​ സമ്ബാദ്യം നേടിയിരുന്നത്​ ഇവിടുത്തെ വിപ്ലവകാരികള്‍ പോലും കണ്ടില്ല എന്നത്​ അവിശ്വസനീയമാണ്. ബ്രിട്ടീഷുകാര്‍ ഇവിടുത്തെ കുടിയാന്മാരായിരുന്നുവെന്നും തങ്ങള്‍ അവരുടെ പിന്മാഗാമികളാണെന്നും ഉള്ള വാദങ്ങള്‍ തോട്ടം മേഖലയിലെ കമ്ബനികള്‍ തുടര്‍ന്നു കൊണ്ടു പോകുന്നു. ഹാരിസണ്‍സി​​​​െന്‍റ കാര്യത്തില്‍ മലയാളം പളാ​േന്‍റഷന്‍സ്​ ലിമിറ്റഡ്​ എന്ന ബ്രിട്ടീഷ്​ കമ്ബനി തയാറാക്കിയ വ്യാജ ആധാരങ്ങളാണ്​ ഇന്നും ഉപ​േയാഗിക്കുന്നത്​. ഇതേ രീതിയാണ്​ ടാറ്റയും അവലംബിക്കുന്നത്​. ടാറ്റയുടെ ആധാരങ്ങളില്‍ കാണുന്നത്​ 1977ല്‍ ആണ് ബ്രിട്ടീഷ് കമ്ബനി മൂന്നാറിലെയും തൃശൂരിലെ മലക്കപ്പാറയിലെയും ഭൂമി ടാറ്റക്ക് വിറ്റത്​ എന്നാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 30 വര്‍ഷം പിന്നിട്ട ശേഷം വിദേശികള്‍ ഇവിടെ ഭൂമികച്ചവടം നടത്തിയെന്നാണ്​ ടാറ്റ പറയുന്നത്​.സമാനമായി കെ. ഡി. എച്ച്‌ വിേല്ലജില്‍ മലയാളം പ്ലാ​േന്‍റഷന്‍സ്​ (യു. കെ) ലിമിറ്റഡ് എന്ന വിദേശ കമ്ബനി കൈവശം വച്ചിരുന്ന 1594 ഏക്കറോളം ഭൂമി ഏറ്റെടുത്ത റവന്യൂ സ്​പെഷ്യല്‍ ഓഫീസറുടെ ഉത്തരവിനെ ചോദ്യം ചെയ്​ത്​ ഹാരിസണ്‍സ്​ മലയാളം പ്ലാ​േന്‍റഷന്‍സ്​ (ഇന്ത്യ) ലിമിറ്റഡ്​ ഫയല്‍ ചെയ്ത WP (C) 33122/2014 കേസില്‍, വിദേശ കമ്ബനി കേരള ഭൂപരിഷ്കരണ നിയമത്തി​​​​െന്‍റ സെക്ഷന്‍ 2(43) പ്രകാരമുള്ള 'പേഴ്സണ്‍' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന്​ 2015 നവംബര്‍ 25ന് ഹൈക്കോടതി പുറപ്പെടുവിച്ച റഫറന്‍സ്​ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്​​.'പേഴ്​സണ്‍' എന്ന നിര്‍വചനത്തില്‍ പെടുന്നവര്‍ക്ക്​ മാത്രമാണ്​ പരിധിയില്‍ കവിഞ്ഞ ഭൂമി ​ൈകവശം വക്കാന്‍ അധികാരമുള്ളത്​​ എന്നാണ്​ ഭൂപരിഷ്​കരണ നിയമത്തില്‍ പറയുന്നത്​. ഇതില്‍ നിന്നും ടാറ്റയുടെ ഇപ്പോഴത്തെ ​ൈകവശ ഭൂമിയുടെ സ്​ഥിതി സുവ്യക്​തമാണ്​. 2015 നവംബറിലെ കോടതി ഉത്തരവിന്​ ശേഷം ഹാരിസണ്‍സ്​ നിലപാട്​ മാറ്റിയിട്ടുണ്ട്​. തങ്ങളുടെ ​ൈകവശം ഉള്ള മുഴുവന്‍ ഭൂമിയുടെയും ഉടമസ്​ഥത ഇപ്പോഴും ബ്രിട്ടീഷ്​ കമ്ബനിയായ മലയാളം പ്ലാ​േന്‍റഷന്‍സി​നാണ്​ എന്നാണ്​ ഇപ്പോള്‍ ഹാരിസണ്‍സി​​​​െന്‍റ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്​. കൈവശം ആധാരമുണ്ടെങ്കിലും ഇതുവരെ ടാറ്റ അത്​ കോടതികളിലോ സര്‍ക്കാര്‍ മുമ്ബാ​െകയോ കാണിച്ചിട്ടില്ല എന്നത്​ ആധാരത്തി​​​​െന്‍റ ആധികാരികത സംബന്ധിച്ച്‌​ ദുരൂഹത ഉയര്‍ത്തുന്നു.

രാജ്യത്തി​​​​െന്‍റ പരമാധികാരം ടാറ്റ വെല്ലുവിളിക്കുന്നു
ഒരു രാജ്യത്തി​​​​െന്‍റ സ്വത്വം കുടികൊള്ളുന്നത്​ അതി​​​​െന്‍റ പരമാധികാരത്തിലും അതില്‍ നിന്നുയിര്‍കൊള്ളുന്ന ആത്​മാഭിമാനത്തിലുമാണ്​. ഇവ രണ്ടിനെയും പരിഹസിക്കുന്ന ആധാരമാണ്​ ടാറ്റയുടെ ​ൈകവശമുള്ളത്​.ബ്രിട്ടീഷ് കമ്ബനി ആക്‌ട് പ്രകാരം സ്​കോട്​ലന്‍ഡില്‍ രജിസ്​റ്റര്‍ ചെയ്ത കണ്ണന്‍ ദേവന്‍ ഹില്‍സ്​ െപ്രാഡ്യൂസ്​ കമ്ബനി, ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട് ടീ േട്രഡിങ് കമ്ബനി, അമാല്‍ഗമേറ്റഡ് ടീ എസ്​റ്റേറ്റ് കമ്ബനി എന്നിവ സ്വതന്ത്ര ഇന്ത്യയില്‍ 1977വരെ മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, തൃശൂരിലെ മലക്കപ്പാറ എന്നിവിടങ്ങളില്‍ ഭൂമി കൈവശം വയ്ക്കുന്നു. അതിനുശേഷം ബ്രിട്ടീഷ്​ രാജ്ഞിയുടെ അനുമതിയോടെ മൂന്ന് ആധാരങ്ങള്‍ ചമച്ച്‌ ഇന്ത്യന്‍ കമ്ബനിയായ ടാറ്റ ഫിന്‍ലേക്ക് ഭൂമി മുഴുവന്‍ വില്‍ക്കുന്നു, എന്നാണ് ടാറ്റയുടെ ആധാരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ സര്‍ക്കാറി​​​​െന്‍റ അനുമതി തേടിയിട്ടില്ല എന്നും​ ആധാരത്തില്‍ പറയുന്നു. അപ്പോള്‍ പി​െന്ന എന്തിനായിരുന്നു ഇവി​െട ലക്ഷങ്ങള്‍ ചോര ചിന്തിയ സ്വാതന്ത്ര്യസമരം. എന്തിനായിരുന്നു ഇന്ത്യ പരമാധികാര സ്വതന്ത്ര രാജ്യമായെന്ന്​ പ്രഖ്യാപിച്ചത്​. 1977ല്‍ ഇന്ത്യയിലെ ഭൂമിയില്‍ ബ്രിട്ടീഷ് രാജ്ഞിക്കുള്ള അധികാരം ആര്​ നിര്‍വചിക്കും.1947 ന് ശേഷം ബ്രിട്ടീഷ് കമ്ബനി ഇന്ത്യയില്‍ ഭൂമി കൈവശം വച്ചത് എങ്ങനെ?. 1977ല്‍ ഭൂമി ഇന്ത്യന്‍ കമ്ബനിക്ക് കൈമാറിയതിന് എന്ത് സാധുതയാണുള്ളത്?. ഇത് രാജ്യത്തി​​​െന്‍റ പരമാധികാരത്തെ ചോദ്യം ചെയ്യലല്ലെ? ഇതൊന്നും ചോദിക്കരുത്. ഇവിടുത്തെ ഉദ്യോഗസ്​ഥരാരും ഇതൊന്നും ചോദിച്ചില്ല. എല്ലാത്തിനും 'റാന്‍' മൂളി അംഗീകരിക്കുകയായിരുന്നു.നിയമ ലംഘനങ്ങള്‍ ഒരുപിടിലോകത്തെമ്ബാടും ടാറ്റ എന്ന സല്‍പ്പേരിന്​ ഉടമയായ കമ്ബനി രാജ്യത്തി​​​​െന്‍റ നിയമങ്ങള്‍ എല്ലാം സ്​പഷ്​ടമായി പാലിക്കുന്നു എന്നാണ്​ ജനങ്ങളുടെ മനസിലിരുപ്പ്​. ഇൗ പരിവേഷത്തി​​​​െന്‍റ നില നില്‍പ്പിനായി ടാറ്റ എന്തു വിലയും നല്‍കും. സര്‍ക്കാറി​ലൂടെ കാര്യങ്ങള്‍ നേടാന്‍ ഒരു വിധത്തിലും അഴിമതി കാട്ടാത്ത അഴിമതിക്ക്​ കൂട്ടു നില്‍ക്കാത്ത എന്നവകാശപ്പെടുന്ന ടാറ്റ ത​െന്നയാണോ ഇൗ ആധാരങ്ങള്‍ ചമച്ചത്​ എന്ന്​ ആരും ആശ്​ചര്യപ്പെടും. ഈ ആധാരങ്ങള്‍ ടാറ്റ ഇതുവരെ പുറത്തു കാട്ടാത്തത്​ അവരുടെ തനിനിറം മറ്റുള്ളവര്‍ മനസിലാക്കും എന്നതിനാലാവാം... അതിസൂക്ഷ്​മ പഠനത്തിലൂടെയെ ആധാരത്തിലെ തട്ടിപ്പുകള്‍ മുഴുവന്‍ ചുരുള്‍ നിവര്‍ത്താനാവൂ.രജിസ്​േട്രഷന്‍ ആക്‌ട്, കേരള സ്​റ്റാമ്ബ് ആക്‌ട്, 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), 1964ലെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്‌ട്, കേരള പ്രൈവറ്റ്​ ഫോറസ്​റ്റ്​ ആക്​ട്​, കേരള ലാന്‍ഡ്​ റിഫോംസ്​ ആക്​ട്​ തുടങ്ങിയ കേന്ദ്ര- സംസ്​ഥാന നിയമങ്ങളെല്ലാം ലംഘിച്ചാണ്​ ടാറ്റ ഭൂമി വാങ്ങിച്ചതെന്നാണ്​ തെളിയുന്നത്. ഇൗ നിയമങ്ങളെ എല്ലാം നോക്കുകുത്തിയാക്കി ബ്രിട്ടീഷ് കമ്ബനി ഇന്ത്യയില്‍ നടത്തിയ ഭൂമി കൈമാറ്റത്തിനുമുന്നില്‍ കേരള സര്‍ക്കാര്‍ വരെ ദശകങ്ങളായി ഓച്ഛാനിച്ചു നില്‍ക്കുന്നുവെന്നുമാണ് വ്യക്തമാകുന്നത്. ടാറ്റക്കും സായിപ്പന്‍മാര്‍ക്കും മുന്നില്‍ അവരെല്ലാം കവാത്തുമറന്നു.

1973ലെ ഫെറ നിയമം സെക്ഷന്‍ 30(1) റിസര്‍വ് ബാങ്കി​​​െന്‍റ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയില്‍ വിദേശ പൗരത്വമുള്ളവര്‍ സ്​ഥാപനം നടത്തുന്നതും തൊഴിലെടുക്കുന്നതും വാണിജ്യമോ വ്യവസായമോ നടത്തുന്നതും അതി​​​െന്‍റ പേരില്‍ വിദേശ നാണ്യം കൈകാര്യം ചെയ്യുന്നതും വിലക്കുന്നു. സെക്ഷന്‍ 30(2), സെക്​ഷന്‍ 31 എന്നിവ ഇന്ത്യന്‍ പൗരന്മാരല്ലാത്തവരും ഇന്ത്യന്‍ നിയമം അനുസരിച്ച്‌ രജിസ്​റ്റര്‍ ചെയ്തിട്ടില്ലാത്ത കമ്ബനികളും റിസര്‍വ് ബാങ്കി​​​െന്‍റ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഭൂമി സ്വന്തമാക്കുന്നതും കൈവശം വയ്ക്കുന്നതും ഷെയര്‍ കൈമാറ്റം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും വിലക്കുന്നു. നിയമങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്ന്​ 1977ല്‍ ടാറ്റ ആധാരം രജിസ്​റ്റര്‍ ചെയ്യുമ്ബോഴും അത് അടിസ്​ഥാനമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമ്ബോഴും കലക്ടറും ലാന്‍ഡ് ബോര്‍ഡ് അധികൃതരും രജിസ്​ട്രാര്‍മാരും സാക്ഷാല്‍ കേരള സര്‍ക്കാറും ഓര്‍ത്തില്ല. ഇവര്‍ക്കെല്ലാം കൂട്ടമറവി എങ്ങിനെയാവും സംഭവിച്ചിരിക്കുക.
1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്​ ആക്‌ട് സെക്ഷന്‍ ആറി​​​െന്‍റ അഞ്ചാം വകുപ്പില്‍ ആഗസ്​റ്റ് 15ന് ശേഷം ബ്രീട്ടീഷ് നിയമങ്ങളൊന്നും ഇന്ത്യക്ക് ബാധകമായിരിക്കില്ലെന്ന് പറയുന്നു. എന്നിട്ടും 1977വരെ ബ്രിട്ടീഷ് കമ്ബനി നിയമം അനുസരിച്ച്‌​ രജിസ്​റ്റര്‍ ചെയ്​ത കമ്ബനികള്‍ ഇവിടെ പ്രവര്‍ത്തിച്ചത് എങ്ങനെയെന്നും അവര്‍ക്ക് ഭൂമി വില്‍ക്കാന്‍ എന്ത് അധികാരമെന്നും ആരും തിരക്കിയില്ല. ഫെറ നിയമം ലംഘിച്ച്‌ 1976 ഡിസംബര്‍ 31വരെ ബ്രിട്ടീഷ് കമ്ബനി ഇവിടെ ഭൂമി ​ൈകവശം വച്ചു എന്നാണ് ടാറ്റയുടെ തന്നെ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.റിസര്‍വ് ബാങ്കി​​​െന്‍റ മുന്‍കൂട്ടിയുള്ള അനുമതി ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ടാറ്റ എവിടെയും അത് കാട്ടിയിട്ടില്ല. പകരം കാട്ടുന്നത്​ ബിസിനസ്​ സംബന്ധമായ കാര്യങ്ങള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ നല്‍കിയ 1977 കാലയളവിലെ കത്തുകളാണ്. അവക്ക്​ ഭൂമിയുമായി യാതൊരു ബന്ധവുമില്ല. ഫെറ നിയമത്തിലെ സെക്​ഷന്‍ 31 പ്രകാരം വിദേശ കമ്ബനികള്‍ക്ക്​ റിസര്‍വ്​ ബാങ്കി​​​​െന്‍റ മൂന്‍കൂട്ടിയുള്ള അനുമതിയോടെ മാത്ര​െമ ഒരു തുണ്ട്​ ഭൂമി പോലും വില്‍ക്കാനാകൂ. അങ്ങിനെ ഒരു അനുവാദം വാങ്ങിയിട്ടി​െല്ലന്ന്​ അവര്‍ ആധാരങ്ങളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്​.മൂന്നാറിലെയും മലക്കപ്പാറയിലെയും ഭൂമിയുടെ ഉടമസ്​ഥതക്ക്​ ആധികാരികമായ ഒരു രേഖയും ഇതുവരെ എവി​െടയും കാട്ടിയിട്ടില്ല. ആധാരം ഒപ്പിട്ടത്​ കൊല്‍ക്കത്തയിലാണ്​. സ്​റ്റാമ്ബ്​ ഡ്യുട്ടി അടച്ചിരിക്കുന്നത്​ കേരളത്തില്‍. ഇത്​ രജിസ്​ട്രേഷന്‍ ആക്​ടി​​​​െന്‍റയും സ്​റ്റാമ്ബ ്​ ആക്​ടി​​​​െന്‍റയും ലംഘനമാണ്​. കേരളത്തില്‍ ഒപ്പിടുന്ന ആധാരങ്ങള്‍ കേരളത്തിലെ മുദ്ര പത്രത്തിലാവണമെന്നാണ്​ വ്യവസ്​ഥ. ആധാരത്തിലെ വില്‍പ്പനക്കാരനും വാങ്ങല്‍കാരനും സാക്ഷികളും എല്ലാം ബംഗാളിലെ മേല്‍വിലാസക്കാരാണ്​.

മൂന്നാര്‍ ടാറ്റ കൈയ്യടക്കിയത് വെറും ഒരു രൂപക്ക്
മൂന്നാര്‍ പട്ടണം ഭരിക്കുന്നതിന് അവകാശമുണ്ടെന്ന് പറഞ്ഞ് ടാറ്റ കാട്ടുന്ന ആധാരം വായിച്ചാല്‍ അതീവ രസകരമാണ്. ആധാരം ശുദ്ധ തട്ടിപ്പാണെന്ന് അതില്‍ നിന്നു വ്യക്തമാകും. മൂന്നാര്‍ പട്ടണം അടക്കം ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയതിന് ബ്രിട്ടീഷ് കമ്ബനിക്ക് ടാറ്റ നല്‍കേണ്ടി വന്നത് എത്ര രൂപയെന്നറിയുമോ? വെറും ഒരുരൂപ. ആധാരത്തില്‍ പറയുന്നത് 1,58,41,025 രൂപക്കാണ് വില്‍പ്പന നടത്തുന്നതെന്നാണ്. ഇത്രയും തുക കമ്ബനിക്ക് നല്‍കുന്നതിനായി പറയുന്ന വ്യവസ്​ഥകള്‍ വായിക്കുമ്ബോള്‍ മനസിലാകും ടാറ്റക്ക് മുടക്കേണ്ടി വന്നത് എത്രയെന്ന്.ആധാരത്തില്‍ പറയുന്നത് ഇങ്ങനെ: ''യുണൈറ്റഡ് കിഗ്ഡം കമ്ബനീസ്​ ആക്‌ട് പ്രകാരം രജിസ്​റ്റര്‍ ചെയ്ത സ്​കോട്​ലന്‍ഡ് ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്നതും ഇന്ത്യയിലെ കല്‍ക്കത്ത കേന്ദ്രമാക്കി ബിസിനസ്​ നടത്തിവരുന്നതുമായ കണ്ണന്‍ ദേവന്‍ ഹില്‍സ്​ െപ്രാഡ്യൂസ്​ കമ്ബനി ലിമിറ്റഡ് വില്‍പ്പനക്കാരനായും ഇന്ത്യന്‍ കമ്ബനീസ്​ ആക്‌ട് (1956) പ്രകാരം രജിസ്​റ്റര്‍ ചെയ്ത ബോംബെ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്നതും കല്‍ക്കത്ത കേന്ദ്രമാക്കി ബിസിനസ്​ നടത്തുന്നതുമായ ടാറ്റ ഫിന്‍ലെ ലിമിറ്റഡ് വാങ്ങല്‍കാരനായും തയാറാക്കുന്ന ഈ ആധാരപ്രകാരം, വില്‍പ്പനക്കാരന്‍ ഇന്ത്യയിലെ കേരള സംസ്​ഥാനത്ത് തേയിലയും മറ്റ് പ്ലാേന്‍റഷന്‍സുമായി ബന്ധപ്പെട്ട് നടത്തിവരുന്ന എല്ലാ ബിസിനസും തുടര്‍ന്ന് നടത്തുന്നതിനും അവരുടെ പിന്തുടര്‍ച്ചക്കാരായി പ്രവര്‍ത്തിക്കുന്നതിനും വില്‍പ്പനക്കാര​​​​െന്‍റ എല്ലാ േട്രഡ് മാര്‍ക്കുകളും ഉപയോഗിക്കുന്നതിനും ഉള്ള അവകാശം 1,58,41,025 രൂപക്കും കമ്ബനിയുടെ ഗുഡ് വില്‍ (ജനപ്രീതി) അവകാശം ഒരു രൂപക്കും കൈമാറുന്നു. ഗുഡ് വില്‍ അവകാശം കൈമാറുന്നതിനുള്ള തുകയായ ഒരു രൂപ ക്യാഷായി നല്‍കണം. 1,58,41,025 രൂപയില്‍ 38,95,000രൂപക്ക് പകരം വാങ്ങല്‍കാരന്‍ ത​​​​െന്‍റ കമ്ബനിയുടെ മൂലധനത്തില്‍ നിന്ന് വില്‍പ്പനക്കാരനായ കമ്ബനിക്ക് പത്തു രൂപ മുഖവിലയുള്ള 3,89,500 ഓഹരികള്‍ നല്‍കണം. ബാക്കി 1,19,46,825 രൂപ വില്‍പ്പനക്കാരനായ കമ്ബനി അവരുടെ ബുക്ക് ഓഫ് അക്കൗണ്ടില്‍ രേഖപ്പെടുത്തി അഞ്ചു ശതമാനം പലിശ നിരക്കില്‍ വായ്പയായി വാങ്ങല്‍കാരന് അനുവദിച്ചു നല്‍കും. വാങ്ങല്‍കാരനായ കമ്ബനി പൊതുജനങ്ങള്‍ക്ക് ഷെയര്‍ വില്‍പ്പന തുടങ്ങി ഒരുവര്‍ഷം തികയുന്നിടം മുതല്‍ വായ്പാ തുക തിരിച്ചടക്കണം''. അതായത് നാട്ടുകാരില്‍ നിന്ന് ഷെയര്‍ വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന തുക നല്‍കിയാല്‍ മതി എന്നര്‍ത്ഥം.ഇതില്‍ നിന്ന് വ്യക്തമാണല്ലോ ടാറ്റക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വന്നത് ഒരു രൂപ മാത്രമാണെന്ന്. തീര്‍ന്നില്ല, തമാശകള്‍. കണ്ണന്‍ ദേവന്‍ ഹില്‍സ്​ െപ്രാഡ്യൂസ്​ കമ്ബനി(യു.കെ)ക്ക് വേണ്ടി വില്‍പ്പന ആധാരം ചമച്ചിരിക്കുന്നത് എസ്​. പുരി എന്നൊരാളാണ്. ടാറ്റ ഫിന്‍ലെക്ക് വേണ്ടി വാങ്ങിയത് ഒരു എസ്​.കെ മെഹ്റയും. ആരായിരുന്നു ഇവരെന്നോ. ടാറ്റയുടെ കമ്ബനിയിലെ ജീവനക്കാര്‍. വില്‍പ്പന നടത്തുന്നതിന്​ ബ്രിട്ടീഷ്​ കമ്ബനിയുടെ പവര്‍ ഒാഫ്​ അ​​േറ്റാര്‍ണി എസ്​. പുരിക്ക്​ ഉള്ളതായിപോലും ആധാരത്തില്‍ പറയുന്നില്ല. ടാറ്റയുടെ ജീവനക്കാരന്‍ വിദേശ കമ്ബനിയുടെയും പ്രതിനിധിയായി ഒപ്പു വച്ചിരിക്കുന്നു എന്നേയുള്ളൂ. ഇതില്‍ നിന്ന്​ ഇന്ത്യയില്‍ ഇല്ലാത്ത കമ്ബനിയുടെ പേരില്‍ ടാറ്റ സ്വയം ആധാരം ചമച്ചു എന്നല്ലേ കരുതാനാവുക.
ആധാരം രജിസ്​റ്റര്‍ ചെയ്ത് നല്‍കിയ ദേവികുളം സബ് രജിസ്​ട്രാര്‍ രേഖകളൊന്നും അന്വേഷിച്ചില്ല. ടാറ്റക്കു മുന്നില്‍ എല്ലാവരും പഞ്ചപുച്ഛമടക്കിനിന്നു. 381/1977 നമ്ബരായ ആധാരം ചമച്ചത് 1976 ഡിസംബര്‍ 31നാണ്. മറ്റ് രണ്ട് ആധാരങ്ങളുമുണ്ട്. ദേവികുളം, പെരിയ കനാല്‍, പള്ളിവാസല്‍ എസ്​റ്റേറ്റുകള്‍ എന്നിവയുടെ വില്‍പ്പന വിവരിക്കുന്ന 380/1977, തൃശൂര്‍ മലക്കപ്പാറയിലെ 824/1977എന്നിവയാണവ. 380/1977 ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട് ടീ േട്രഡിങ് കമ്ബനിയും ടാറ്റ ഫിന്‍ലേയും തമ്മിലുള്ളതും 824/1977 അമാല്‍ഗമേറ്റഡ് ടീ എസ്​റ്റേറ്റ് കമ്ബനിയും ടാറ്റ ഫിന്‍ലേയും തമ്മിലുള്ളതും ആണ് അവ. 380/1977 ല്‍ പറയുന്നത്​ ഞങ്ങളുടെ ​ൈകയ്യിലുള്ളത്​ 4575.18 ഏക്കറാണെങ്കിലും ആധാര പ്രകാരം ഞങ്ങള്‍ 5250.06 ഏക്കറോളം നല്‍കുന്നു എന്നാണ്​.
പള്ളിവാസല്‍ എസ്​റ്റേറ്റില്‍ സര്‍ക്കാര്‍ സ്വകാര്യ വനമായി പ്രഖ്യാപിച്ച ഭൂമി, പെരിയ കനാലില്‍ കൈയ്യറിയതും സംസ്​ഥാന ലാന്‍ഡ്​ ബോര്‍ഡ്​ മിച്ച ഭൂമിയായി പ്രഖ്യാപിച്ചതുമായ 4.84 ഏക്കര്‍ ഭൂമി എന്നിവയെല്ലാം കൈമാറുന്നു എന്നും പറയുന്നു​. 824/1977ല്‍ പറയുന്നത്​ തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലുക്കില്‍ കോടശ്ശേരി വില്ലേജിലെ മലക്കപ്പാറ എസ്​റ്റേറ്റില്‍ വില്‍പ്പനക്കാര​​​​െന്‍റ ​ൈകവശം 1923.785 ഏക്കര്‍ മാത്രമാണുള്ളതെങ്കിലും ഏകദേശം 2135.65 ഏക്കര്‍ വാങ്ങല്‍ കാരന്​ ​ൈകമാറുന്നു എന്നാണ്​. വില്‍പ്പനകാരനും വാങ്ങല്‍കാരനും സാമ്ബത്തിക ​ൈകമാറ്റ വ്യവസ്​ഥകളും ഒാഹരി വ്യവസ്​ഥയുമെല്ലാം 381/1977 നമ്ബര്‍ ആധാരത്തിലേതു തന്നെ. അവയിലും വില്‍പ്പനക്കാരന്‍ എസ്​.പുരിയും വാങ്ങലുകാരന്‍ എസ്​.കെ മെഹ്റയുമാണ്. ഇതു പ്രകാരം കമ്ബനിയുടെ ഭൂ സ്വത്തും കച്ചവട അവകാശങ്ങളുമെല്ലാം 1976 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെ ടാറ്റക്കു ലഭിക്കുമെന്നും പറയുന്നു. 1976 ഡിസംബര്‍ 31ന്​ എഴുതിയ ആധാരത്തില്‍ ​ 1976 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്ല്യം നല്‍കുന്നു എന്നു പറഞ്ഞ​േപ്പാള്‍ ഇതെന്തു പുകിലെന്നും ആരും ചോദിച്ചില്ല.

ടാറ്റയും തൊഴിലാളി .. ? 
ഒരു സ്​ഥാപനത്തി​​​​െന്‍റ മുതലാളി ലാഭം കൈപ്പറ്റുന്ന ആളാണല്ലോ. വന്‍കിട കമ്ബനികളുടെ നടത്തിപ്പുകാരായ ജനറല്‍ മാനേജര്‍, എം.ഡി എന്നിവരെല്ലാം കമ്ബനിയുടെ തൊഴിലാളികളാണ്​. ഇവരുടെ സ്​ഥാനകയറ്റം അനുസരിച്ച്‌​ വരുമാനത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമെന്നേയുള്ളൂ. മൂന്നാറിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍​ മുതലാളിയായി കാണുന്നത്​ ടാറ്റയെയാണ്​. സത്യത്തില്‍ അതുക്കും മേലെ ഒരു മുതലാളിയു​െണ്ടന്നാണ്​ ടാറ്റയുടെ ആധാരങ്ങളില്‍ നിന്ന്​ വെളിപ്പെടുന്നത്​.
381/1977 ആധാരത്തില്‍ പറയുന്നത്​ വില്‍പ്പനക്കാരനായ കമ്ബനിക്ക്​ വാങ്ങല്‍കാരന്‍ നല്‍കേണ്ട 1,58,41,025 രൂപയില്‍ 38,95,000രൂപക്ക് പകരം വാങ്ങല്‍കാരന്‍ ത​​​​െന്‍റ കമ്ബനിയുടെ മൂലധനത്തില്‍ നിന്ന് വില്‍പ്പനക്കാരനായ കമ്ബനിക്ക് പത്തു രൂപ മുഖവിലയുള്ള 3,89,500 ഓഹരികള്‍ നല്‍കണം എന്നാണ്​. ഇതില്‍ നിന്ന്​ ടാറ്റ ഫിന്‍ലേയില്‍ സായിപ്പന്മാരുടെ കമ്ബനികള്‍ക്ക്​​ ഒാഹരി പങ്കാളിത്തമുണ്ടെന്ന്​ വ്യക്​തമാകുന്നു. 380/1977, 824/1977എന്നീ ആധാരങ്ങളിലും സമാനമായ ഒാഹരി പങ്കാളിത്തം വ്യവസ്​ഥചെയ്യുന്നു. അതുവഴി കമ്ബനിയുടെ ലാഭ വിഹിതത്തിന്​ സായിപ്പുമാര്‍ അര്‍ഹരാകുന്നു.സ്വതന്ത്ര്യം ലഭിച്ചിട്ടും ഇത്തരം കമ്ബനികളിലൂടെ രഹസ്യമായി രാജ്യത്തെ സമ്ബത്ത്​ ബ്രിട്ടീഷുകാര്‍ ഉൗറ്റുന്നത്​ തുടര്‍ന്നിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ്​ ഇതില്‍ നിന്ന്​ വ്യക്​തമാകുന്നത്​. അപ്പോള്‍ യഥാര്‍ത്​ഥ മുതലാളിയാരാണെന്ന്​ ഉൗഹിക്കുക. ഇവിടെ തൊഴിലാളികള്‍ക്ക്​ നക്കാപിച്ച കാശ്​കൊടുത്ത്​ പണിയെടുപ്പിച്ച്‌​ ബിസിനസ്​ ചെയ്​ത്​ ലാഭമുണ്ടാക്കി അത്​ ബ്രിട്ടീഷ്​ കമ്ബനിക്ക്​ നല്‍കുന്ന ഏജന്‍സിപ്പണിയാണ്​ ടാറ്റചെയ്​തിരുന്നതെന്നെ ഇതില്‍ നിന്ന്​ കരുതാനാവൂ. ടാറ്റ ഫിന്‍ലേ പിന്നീട്​ പല കമ്ബനികളായി രൂപമാറ്റം വന്നതിനിടക്ക്​ എവി​െടയോ ഒാഹരി പങ്കാളിത്തം കാണാമറയത്തേക്ക്​ മാറ്റിയതായാണ്​ അറിയുന്നത്​.ടാറ്റ ബ്രിട്ടീഷ്​ കമ്ബനിയുടെ ഏജ​േന്‍റാ ബിനാമിയോ ആയാണ്​ തുടരുന്നതെന്ന സംശയം ഇതില്‍ നിന്ന്​ ആര്‍ക്കും ഉണ്ടാകും. ഹാരിസണ്‍സ്​ മലയാളം കമ്ബനിയിലും 19.72 ശതമാനം ഒാഹരി പഴയ മലയാളം പ്ലാ​േന്‍റഷന്‍സിനുണ്ട്​. അത്​ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ്​ തങ്ങള്‍ക്ക്​ സ്വന്തമായി ഭൂമിയില്ലെന്നും കൈവശമുള്ള ഭൂമിയുടെ ഉടമസ്​ഥത ഇപ്പോഴും ബ്രിട്ടീഷ്​ കമ്ബനിയായ മലയാളം പ്ലാ​േന്‍റഷന്‍സിനാണെന്നും അവര്‍ സമ്മതിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ അത്​ രേഖപ്പെടുത്തുകയും ചെയ്​തു തുടങ്ങിയത്​. മുകളില്‍ പറഞ്ഞ ഫെറ നിയമത്തി​െല വ്യവസ്​ഥകള്‍ ഒാര്‍ക്കുക. രണ്ട്​ കമ്ബനികളുടെയും നിയമ ലംഘനം വ്യക്​തമാകും. റവന്യൂ സ്​പെഷല്‍ ഒാഫീസര്‍ എം.ജി രാജമാണിക്യം 2017 മേയ്​ 29ന്​ സര്‍ക്കാറിന്​ നല്‍കിയ റിപ്പോര്‍ട്ടില്‍ ''വിദേശകമ്ബനികള്‍ ഇന്ത്യന്‍ കമ്ബനിയായ ടാറ്റയുടെ ഓഹരികള്‍ നേടിയതിലൂടെ ടി ഭൂമിയിലെ ആദായം നിലവിലും പരോക്ഷമായി (Indirect) കൈപ്പറ്റി വരുന്നു.'' എന്ന്​ ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ തോട്ട ഭൂമികളുടെ മേല്‍ ബിനാമികളിലൂടെയും ഏജന്‍റുമാരിലൂടെയും വിദേശി കമ്ബനികള്‍​ ആധിപത്യം പുലര്‍ത്തുന്നു എന്ന്​ വ്യക്​തമാകുന്ന ശുപാര്‍ശകള്‍ വേറെയും സര്‍ക്കാറി​​​​െന്‍റ മുന്നിലുണ്ട്​. ഇതി​​​​െന്‍റ നിജ സ്​ഥിതി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളിലൂടെയെ വ്യക്​തമാകൂ. അത്തരം അന്വേഷണം വേണമെന്ന റിപ്പോര്‍ട്ടുകള്‍ കേരള സര്‍ക്കാര്‍ പൂഴ്​ത്തിവച്ചിരിക്കുകയുമാണ്​.
ടാറ്റയുടെ പരിണാമം 
സായിപ്പുമാരില്‍ നിന്ന്​ ആധാരങ്ങള്‍ എഴുതി വാങ്ങിയെന്ന്​ അവകാശപ്പെടുന്ന ടാറ്റ ഫിന്‍ലേ പിന്നീട് ടാറ്റ ടീ ലിമിറ്റഡായും ടാറ്റ ഗ്ലോബല്‍ ബിവറേജസ്​ ലിമിറ്റഡ് ആയും മാറിയിരുന്നു. ടാറ്റ ഗ്ലോബല്‍ ബിവറേജസ്​ ലിമിറ്റഡി​​​െന്‍റ സബ്സിഡിയറി കമ്ബനിയായാണ് ഇപ്പോഴത്തെ കണ്ണന്‍ ദേവന്‍ ഹില്‍സ്​ പ്ലാേന്‍റഷന്‍സ്​ കമ്ബനി (കെ.ഡി.എച്ച്‌.പി - ഇന്ത്യ) പ്രവര്‍ത്തിക്കുന്നത്.
ആധാരങ്ങളിലെ തമാശകള്‍ തീരുന്നില്ല. 1977 കഴിഞ്ഞ് 17 വര്‍ഷം പിന്നിട്ടപ്പോള്‍ 1994 ജൂലൈ 29ന് മറ്റൊരു ആധാരം ചമക്കുന്നു. വെറും 15 രൂപയുടെ മുദ്ര പത്രത്തില്‍. ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട് ടീ േട്രഡിങ് കമ്ബനിയും ടാറ്റ ഫിന്‍ലേയും തമ്മിലുള്ള 380/1977 ആധാരത്തിലെ പിശക് തിരുത്താന്‍. അതില്‍ പറയുന്നത് ഇങ്ങനെ: ''ഇംഗ്ലണ്ടിലെ കമ്ബനീസ്​ ആക്‌ട് പ്രകാരം രജിസ്​റ്റര്‍ ചെയ്ത സ്​കോട്ട്​ലന്‍ഡിലെ ഗ്ലസ്​ഗോവ് ജി രണ്ട് 282, 87 - 97 ബാത്ത് സ്​ട്രീറ്റ്, ഹെലനോ ഹൗസില്‍ പ്രവര്‍ത്തിക്കുന്നതും മുമ്ബ് ഇന്ത്യയില്‍ കല്‍ക്കട്ടയിലെ നേതാജി സുബാഷ്ചന്ദ്ര റോഡ് ആസ്​ഥാനമായി ബിസിനസ്​ നടത്തിയിരുന്നതുമായ ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട് ടീ േട്രഡിങ് കമ്ബനി ഒന്നാം കക്ഷിയും 1956ലെ കമ്ബനീസ്​ ആക്‌ട് പ്രകാരം രജിസ്​റ്റര്‍ ചെയ്തതും കല്‍ക്കട്ടയില്‍ ബിഷപ്പ് ലെഫ്റോയി റോഡില്‍ നമ്ബര്‍ ഒന്ന് രജിസ്​റ്റേര്‍ഡ് ഓഫീസായി പ്രവര്‍ത്തിക്കുന്ന ടാറ്റ ടീ ലിമിറ്റഡ് മറുകക്ഷിയുമായി തയാറാക്കുന്ന കരാര്‍. 1976 ഡിസംബര്‍ 31ന് ഇതേ രണ്ട് കമ്ബനികളും കക്ഷികളായി 4575.18 ഏക്കര്‍ വരുന്ന പെരിയകുളം, പള്ളിവാസല്‍, ദേവികുളം എസ്​റ്റേറ്റുകള്‍ ഭൂമി കൈമാറ്റം ചെയ്തുകൊണ്ട് രജിസ്​റ്റര്‍ ചെയ്ത 380/1977 ആധാരത്തില്‍ (മാതൃ ആധാരം) പറയുന്നതും അതേസമയം ഭൂമി വാങ്ങിയ ടാറ്റ ഫിന്‍ലേ ലിമിറ്റഡ് 1983ല്‍ ​േപര് മാറ്റിയതുമായ കമ്ബനിയാണ് ടാറ്റ ടീ ലിമിറ്റഡ്. ഇരു കമ്ബനികളും തമ്മില്‍ ചമച്ച മാതൃ ആധാരത്തില്‍ ചില തെറ്റുകള്‍ കടന്നു കൂടി. മുകളില്‍ പറഞ്ഞ മൂന്നു എസ്​​േറ്ററ്റുകളും കണ്ണന്‍ദേവന്‍ ഹില്‍സ്​, മൂന്നാര്‍ പഞ്ചായത്ത്, ദേവികുളം താലൂക്ക് എന്നാണ് മാതൃ ആധാരത്തില്‍ പറയുന്നത്. ഇതില്‍ പെരിയകുളം ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഉടുമ്ബന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജിലും പള്ളിവാസല്‍ എസ്​റ്റേറ്റ് പള്ളിവാസല്‍ പഞ്ചായത്തില്‍ പള്ളിവാസല്‍ വില്ലേജിലും പെടുന്നവയാണ്. മാതൃ ആധാരത്തില്‍ സംഭവിച്ച തെറ്റ് ഇവിടെ തിരുത്തുന്നു''. അതായത്​ ഭൂമിയുടെ ആവാസ സ്​ഥാനം തന്നെ മൊത്തത്തില്‍ തിരുത്തി.ഈ തിരുത്ത് ആധാരത്തില്‍ ഒപ്പു വച്ചിരിക്കുന്നത് എസ്​.പുരിയും എസ്​.കെ മെഹ്റയുമല്ല. പകരം കെ.പി സുദര്‍ശനനും ടി. ദാമുവുമാണ്. സുദര്‍ശനന് പവര്‍ ഓഫ് അറ്റോര്‍ണി കൊടുത്തിരിക്കുന്നത് ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട് ടീ േട്രഡിങ് കമ്ബനിയല്ല. കെ.ഡി.എച്ച്‌.പി കമ്ബനിയാണ്. അതിന് എന്ത് നിയമസാധുതയെന്ന് ആരും ചോദിച്ചില്ല. 1994ലും ബ്രിട്ടീഷ് കമ്ബനി സ്വതന്ത്ര ഇന്ത്യയില്‍ ആധാരം ചമക്കലും ഭൂമി കൈമാറ്റവും നടത്തുന്നത് ഏത് നിയമത്തി​​​െന്‍റ അടിസ്​ഥാനത്തിലാണ്. 1976ലെ ഭൂമി വില്‍പ്പന, 1994ലെ തിരുത്ത് ആധാരം എന്നിവക്ക്​​ നിയമസാധുത ഉണ്ട് എങ്കില്‍ ബ്രിട്ടീഷ് കമ്ബനികള്‍ക്ക് ഇനിയും ഇവിടെ ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അവകാശമുണ്ടാകുമല്ലോ. ഇതൊന്നും കാണാന്‍ ജന നേതാക്കള്‍ക്കും വീറോടെ വിപ്ലവം പറയുന്ന പാര്‍ട്ടികള്‍ക്കും സാക്ഷാല്‍ സര്‍ക്കാറിനും കണ്ണില്ലാത്തതെന്ത്.

കണ്ണണ്‍ ദേവന്‍ കുന്നുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് അഞ്ചുതവണ എന്നിട്ടും...
കണ്ണന്‍ ദേവന്‍ കുന്നുകള്‍ 1971ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ്​ (ലാന്‍ഡ് റിസംപ്ഷന്‍) ആക്‌ട് അനുസരിച്ച്‌ സംസ്​ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നിട്ടും ഇന്നും മൂന്നാര്‍ ഒട്ടാകെ വാഴുന്നത് ടാറ്റയാണ്. വൈദ്യുതി - കുടിവെള്ള വിതരണത്തിനുപോലും ടാറ്റയുടെ അനുമതി ആവശ്യമാണ്. 1971ലെ ഏറ്റെടുക്കലിനു മുമ്ബ് മൂന്നുതവണ കണ്ണന്‍ ദേവന്‍ കുന്നുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ചരിത്രമുണ്ട്. അതിങ്ങനെയാണ്. തിരുവിതാംകൂറിലെ നാട്ടു രാജ്യമായ പൂഞ്ഞാര്‍ കോയിക്കലി​​​െന്‍റ പക്കലായിരുന്നു കണ്ണന്‍ ദേവന്‍ കുന്നുകള്‍. അവര്‍ ബ്രിട്ടീഷുകാരനും മദ്രാസ്​ പ്രസിഡന്‍സി പോസ്​റ്റ്​ മാസ്​റ്റര്‍ ജനറലുമായ ജോണ്‍ ഡാനിയല്‍ മണ്‍റോക്ക്​ കണ്ണന്‍ ദേവന്‍ കുന്നുകള്‍ അടങ്ങുന്ന 1,45,280 ഏക്കര്‍ പാട്ടത്തിനു നല്‍കി.(1877 ജൂലൈ 11ലെ ഒന്നാം പൂഞ്ഞാര്‍ കണ്‍സഷന്‍) ഈ ഒപ്പിടല്‍ നടക്കുമ്ബോള്‍ കണ്ണന്‍ ദേവന്‍ മലനിരകളുടെ ഉടമസ്​ഥത തിരുവിതാംകൂര്‍ സര്‍ക്കാറിനായിരുന്നു. തിരുവിതാംകൂര്‍ രാജാവി​​​െന്‍റ അനുമതി വാങ്ങാതെയാണ് പൂഞ്ഞാര്‍ മുഖ്യന്‍ മണ്‍റോയുമായി കരാര്‍ ഒപ്പിട്ടത്. 1878 നവംബര്‍ 28നാണ് തിരുവിതാംകൂര്‍ രാജാവ് ഈ കരാറിന് അംഗീകാരം നല്‍കിയത്. ഈ അംഗീകാര പത്രത്തില്‍ പൂഞ്ഞാര്‍ മുഖ്യനും മണ്‍റോയുമായി ഒപ്പിട്ടത് ഒരു പാട്ടക്കരാര്‍ (lease deed) മാത്രമാണെന്നും അതനുസരിച്ച്‌ വര്‍ഷംതോറും 3000 രൂപ മണ്‍റോയില്‍ നിന്ന് കൈപ്പറ്റാനുള്ള അവകാശം മാത്രമാണ് പൂഞ്ഞാര്‍ മുഖ്യനുള്ളതെന്നും പറയുന്നു. കരാറനുസരിച്ച്‌ കണ്ണന്‍ ദേവന്‍ മലനിരകള്‍ തലമുറകളായി അനുഭവിക്കുകയോ കൈമാറുകയോ ചെയ്യാവുന്ന പാട്ട ഭൂമി എന്ന നിലയിലാണ് മണ്‍റോക്ക് നല്‍കുന്നത്. അല്ലാതെ ഭൂമി വില്‍ക്കുകയല്ല ചെയ്തത്.1879 ഡിസംബര്‍ എട്ടിന്​ മണ്‍റോ സായിപ്പ്​ ഇൗ ഭൂമിയില്‍ തനിക്കുള്ള പാട്ട അവകാശം നോര്‍ത്ത്​ ട്രാവന്‍കൂര്‍ ലാന്‍ഡ്​ പ്ലാന്‍റിംഗ്​ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ലിമിറ്റഡിന്​ കൈമാറി. ഇൗ കൈമാറ്റത്തിന്​ 1886 ആഗസ്​റ്റ്​ രണ്ടിന്​ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. അവിടെ ഒരു നിയന്ത്രണവുമില്ലാതെ മരം വെട്ടും പ്രകൃതി ചൂഷണവും നടത്തുന്നുവെന്ന് ബോധ്യമായ തിരുവിതാംകൂര്‍ ഭരണാധിപന്‍ ശ്രീമൂലം തിരുനാള്‍ കണ്ണന്‍ ദേവന്‍ കുന്നുകള്‍ ഏറ്റെടുത്ത് 1899 സെപ്​റ്റംബര്‍ 24ന്​ രാജവിളംബരം ഇറക്കി. കണ്ണന്‍ ദേവന്‍ കുന്നുകള്‍ തിരുവിതാംകൂറി​​​െന്‍റ ഭാഗമാണെന്നും ആ ഭൂമിയിന്‍മേലുള്ള എല്ലാ ഉടമസ്​ഥതയും അവകാശങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നുമാണ് ആ വിളംബരത്തില്‍ പറയുന്നത്. അതായിരുന്നു കണ്ണന്‍ ദേവന്‍ കുന്നുകളുടെ ആദ്യ ഏറ്റെടുക്കല്‍.

ഒൗദ്യോഗികമായി ഭൂമി സര്‍ക്കാര്‍ ഏ​െറ്റടുത്തുവെങ്കിലും പാട്ടക്കരാര്‍ അനുസരിച്ചുള്ള കൈവശാവകാശം നോര്‍ത്ത് ട്രാവന്‍കോര്‍ ലാന്‍ഡ് പ്ലാന്‍റിംങ് ആന്‍റ് അഗ്രികള്‍ച്ചര്‍ സൊസൈറ്റി ലിമിറ്റഡിനായിരുന്നു. അവര്‍ ഇൗ ഭൂമി 1900 ജൂലൈ 16ന്​ കണ്ണന്‍ ദേവന്‍ ഹില്‍സ്​ പ്ലാ​േന്‍റഷന്‍സ്​ കമ്ബനി (കെ.ഡി.എച്ച്‌.പി)ക്ക്​ കൈമാറി. കെ.ഡി.എച്ച്‌.പി 1936 ഏപ്രില്‍ ആറിന്​ തങ്ങളുടെ പക്കലുള്ളതില്‍ പെടുന്ന ദേവികുളം എസ്​റ്റേറ്റ്​ ആംഗ്ലോ അമേരിക്കന്‍ ഡയറക്​ട്​ ടീ ട്രേഡിംങ്ങ്​ എന്ന ബ്രിട്ടീഷ് കമ്ബനിക്ക്​ നല്‍കി. അവരില്‍ നിന്നും ടാറ്റ ഫിന്‍ലേയുടെ പക്കലും പിന്നീട്​ ഗ്ലോബല്‍ ബിവറേജസ്​ ലിമിറ്റഡി​​​െന്‍റ പക്കലും എത്തി. പിന്നീട് അവരുടെ സബ്സിഡിയറി കമ്ബനിയായ ഇന്നത്തെ കണ്ണന്‍ദേവന്‍ ഹില്‍സ്​ പ്ലാേന്‍റഷന്‍സി​​​െന്‍റ (കെ.ഡി.എച്ച്‌.പി) പക്കലും എത്തുകയായിരുന്നു. 1955ല്‍ ഇടവക റൈറ്റ്സ്​ അക്വിസിഷന്‍ ആക്‌ട് പ്രകാരം തിരുകൊച്ചി സര്‍ക്കാര്‍ എല്ലാ ഇടവകകളുടെയും കൈവശ ഭൂമി വിലയാധാരം വഴി പൊന്നുംവില നല്‍കി ഏറ്റെടുത്തു.
1955 നവംബര്‍ 18ന്​ പൂഞ്ഞാര്‍ സബ്​ രജിസ്​ട്രാര്‍ ഒാഫീസില്‍ രജിസ്​റ്റര്‍ ചെയ്​ത 2744/1955 നമ്ബര്‍ ആധാര പ്രകാരം പൂഞ്ഞാര്‍ കോയിക്കല്‍ മഠത്തി​​​െന്‍റ ഭൂമിയുടെ അവകാശം മുഴുവന്‍ ഒഴിഞ്ഞു നല്‍കിയതിന് മഠത്തിന് സര്‍ക്കാര്‍ 5,47,864 രൂപയാണ് പൊന്നും വിലയായി അന്ന് നല്‍കിയത്. അതോടെ കണ്ണന്‍ദേവന്‍ മലനിരകളുടെ മേല്‍ പൂഞ്ഞാര്‍ ഇടവകക്ക് ഉണ്ടായിരുന്ന അവകാശം പൂര്‍ണമായും ഇല്ലാതായി. കണ്ണന്‍ ദേവന്‍ മലകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വകയുമായി. അതനുസരിച്ച്‌ 1956 ജനുവരി ഒന്നിന് ഇടവക ഭൂമികള്‍ മുഴുവന്‍ സര്‍ക്കാറിന് കൈമാറി. അതായിരുന്നു രണ്ടാമത്തെ ഏറ്റെടുക്കല്‍. സ്വാതന്ത്ര്യാനന്തരം കേരള സംസ്​ഥാനം രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് ഇടവക റൈറ്റ്സ്​ അക്വിസിഷന്‍ ആക്‌ട് കൊണ്ടുവന്നത്. നാട്ടു രാജ്യങ്ങള്‍ രാജ്യത്തോട് ലയിപ്പിച്ചെങ്കിലും ഇടവകകള്‍ വന്‍ ഭൂ ഉടമകളായും അവിടുത്തെ കരം പിരിവുകാരായും തുടരുന്നത് തടയാനായിരുന്നു ഇത്.ഇടവകകളുടെ അവകാശം എഴുതി വാങ്ങി രാജ്യത്തോട് ചേര്‍ക്കുന്ന ഒരു സാങ്കേതിക കാര്യം എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയതിനാല്‍ കെ.ഡി.എച്ച്‌.പി കമ്ബനിയെ ആരും ഒഴിപ്പിച്ചില്ല. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ ഭൂമി കൈവശം വയ്ക്കുന്നതില്‍ നിന്ന് തോട്ടങ്ങള്‍ നടത്തുന്ന കമ്ബനികളെ എല്ലാം അന്ന് ഒഴിപ്പിക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ കൃഷിയും വിളവെടുപ്പും തുടര്‍ന്നു, പുതിയ കരാറുകള്‍ ഒപ്പുവയ്ക്കുകപോലും ചെയ്യാതെ. 1963ലെ ഭൂപരിഷ്കരണ നിയമ പ്രകാരം സംസ്​ഥാനത്തെ എല്ലാ പാട്ടക്കരാറുകളും റദ്ദായി. പാട്ട ഭൂമികള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് തോട്ടം മേഖലയിലെ കൃഷിഭൂമികള്‍ക്ക് കൈവശ ഭൂമിയുടെ പരിധിയില്‍ ഇളവ് അനുവദിച്ച്‌ വിട്ടു നല്‍കുകയായിരുന്നു. അതനുസരിച്ചും കണ്ണന്‍ ദേവന്‍ മലകള്‍ സാങ്കേതികമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും വിട്ടു നല്‍കുകയുമായിരുന്നു.

1971ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ്​ (ലാന്‍ഡ് റിസംപ്ഷന്‍) ആക്‌ട് അനുസരിച്ച്‌ 1,37,424 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. പൂഞ്ഞാര്‍ മുഖ്യനില്‍ നിന്ന് കെ.ഡി.എച്ച്‌.പി കമ്ബനിക്ക് പാട്ടത്തിന് നല്‍കിയത് 1,45,280 ഏക്കറായിരുന്നു. ഇതിനകം 7,856 ഏക്കറോളം ഭൂമി തദ്ദേശവാസികള്‍ പട്ടയം വഴിയും മറ്റും സ്വന്തമാക്കിയിരുന്നു. അത് ഒഴിവാക്കിയാണ് കണ്ണന്‍ ദേവന്‍ ഹില്‍സ്​ ഓര്‍ഡിനന്‍സ്​ ഇറക്കിയത്. അതായിരുന്നു നാലാമത്തെ ഏറ്റെടുക്കല്‍. ആക്ടിലെ വ്യവസ്​ഥയനുസരിച്ച്‌ ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് സംസ്​ഥാന ലാന്‍ഡ് ബോര്‍ഡ് 57192.65 ഏക്കര്‍ കൃഷി ആവശ്യത്തിനായി ടാറ്റക്ക് പിന്നീട് വിട്ടു നല്‍കി. പക്ഷേ ടാറ്റ അവകാശപ്പെടുന്നത് 1,04,169.65 ഏക്കര്‍ തങ്ങള്‍ക്കുണ്ടെന്നാണ്. അതിന് കാട്ടുന്നത് നേരത്തെ പറഞ്ഞ തരികിട ആധാരങ്ങളും. ടാറ്റയെ വര്‍ഗ ശത്ര​ുവായി കാണുന്ന സാക്ഷാല്‍ വി.എസ്​ അച്യുതാനന്ദന്‍ 2010ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ്​ ( പുനരേറ്റെടുക്കല്‍) ബില്‍ കൊണ്ടു വന്നിരുന്നു. അതു വഴി ആകെ ഏറ്റെടുത്തത്​ 1000 ത്തോളം ഏക്കര്‍ മാത്രമാണ്​. അപ്പോഴും ടാറ്റയെ തൊടാനായില്ല.
ഭൂമിയുടെ ഉടമസ്​ഥത ഒരിക്കലും ആരും കെ.ഡി.എച്ച്‌.പി കമ്ബനിക്കോ, ടാറ്റക്കോ എഴുതി നല്‍കിയിട്ടില്ലെന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അവയല്ലാതെ മറ്റ് കരാറുകളോ നിയമങ്ങളോ കണ്ണന്‍ ദേവന്‍ കുന്നുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഉള്ളവ എല്ലാം പാട്ടക്കരാറുകള്‍ മാത്രമാണ്. 381/1976 നമ്ബര്‍ ആധാരത്തില്‍ പറയുന്നത് വില്‍പ്പനക്കാരനായ പഴയ കമ്ബനിയുടെ അവകാശങ്ങളും ബിസിനസുകളും കൈമാറുന്നു എന്നും പഴയ കമ്ബനിയുടെ പിന്തുടര്‍ച്ചക്കാരായി വാങ്ങല്‍ കാരനായ കമ്ബനിയെ എല്ലാ ബിസിനസും തുടര്‍ന്ന് നടത്തുന്നതിനും ഉള്ള അവകാശം കൈമാറുന്നു എന്നുമാണ്. പഴയ കമ്ബനിക്ക് ഭൂമിയിലുണ്ടായിരുന്നത് പാട്ട അവകാശം മാത്രമാണ്. അതി​​​െന്‍റ കൈമാറ്റമെ നടന്നുള്ളൂ എന്നും ഇതില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും ടാറ്റ അവകാശപ്പെടുന്നത് ഒരു ലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയുടെ ഉടമസ്​ഥതയാണ്. അത് ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അവകാശപ്പെടുന്നത് ഒരു ലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയുടെ ഉടമസ്​ഥതയാണെങ്കിലും കൈവശം ഒന്നരലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയുണ്ട് എന്നാണ്​ ആരോപണം.

Related News