Loading ...

Home USA

ഡാളസില്‍ മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജണ്‍ സമ്മേളനം മാര്‍ച്ച്‌ 16, 17 തീയതികളില്‍

ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച്‌ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ന്ധദ്രാസനം സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഘം സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച്‌ 16, 17 തീയതികളില്‍ ഡാളസില്‍ നടക്കും. അബണ്ടന്‍റ് ലൈഫ് എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സമ്മേളനത്തിന് ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ചാണ് ആതിഥേയത്വം വഹിക്കുന്നത്. 

റവ. ചെറിയാന്‍ തോമസ് (മുന്‍ സഭാ സെക്രട്ടറി, ബംഗളുരു എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്‍റര്‍ ഡയറക്ടര്‍), ആശാ മേരി മാത്യൂസ് (ഹൂസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച്‌ നാലിനു മുന്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

മാത്യൂ പി.ഏബ്രഹാം (കണ്‍വീനര്‍), മറിയാമ്മ ജോണ്‍ (റജിസ്ട്രേഷന്‍), സാക്ക് സുനില്‍ സഖറിയ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ഫിലിപ്പ് മാത്യു (പ്രയര്‍ കോര്‍ഡിനേറ്റര്‍), സന്തോഷ് ലൂക്കോസ് (ട്രഷറര്‍), ഷേര്‍ലി തോമസ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), ആലീസ് ലൂക്കോസ് (മെഡിക്കല്‍), മോന്‍സി വര്‍ഗീസ് (ഗായകസംഘം), ജെ.പി. ജോണ്‍ (ഫുഡ്) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News