Loading ...

Home Australia/NZ

നല്ല ഭക്തരെയല്ല, നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത്:സണ്ണി സ്റ്റീഫന്‍

മെല്‍ബണ്‍: ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍െറ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്‍കി.
പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്ററീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെല്‍ബണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ ജനുവരി 26, 27, 28 തീയതികളില്‍ കൃപയുടെ നിറവോടെ പൂര്‍ത്തിയായി.


“കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്‍ത്തി ഇരുളിന്‍റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്‍ത്ഥമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്‍റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്‍ന്ന് ആന്തരിക യൗവ്വനം നിലനിര്‍ത്തി, അങ്ങനെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്‍റെ അടയാളങ്ങളായി ജീവിക്കുവാന്‍ കഴിയുന്ന ജീവിത സ്പര്‍ശിയായ സ്നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്‍കിയത്.  "നല്ല ഭക്തരെയല്ല,  നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത് നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേല്‍മറിച്ച് സ്വന്തം ദൗര്‍ബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്‍റെ വാതില്‍പാളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്‍റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി യേശുവിന്‍റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാര്‍ത്ഥനാപൂര്‍വ്വം തുറന്നിടുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി അനുഭവപ്പെടുന്നത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ,ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്‍ഗ്ഗീയ തീര്‍ത്ഥയാത്രകളാകുന്നു” എന്ന് സണ്ണി സ്റ്റീഫന്‍ തന്‍റെ സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.  


സാധാരണ ധ്യാനരീതികളില്‍നിന്നു വ്യത്യസ്തമായി തിരുവചനത്തെ പ്രായോഗികജീവിതപാഠങ്ങളായി പകര്‍ത്തി, വ്യക്തിയിലാരംഭിച്ച്, കുടുംബത്തില്‍പ്രകാശിച്ച്, ലോകം മുഴുവന്‍സമാധാനത്തിന്‍റെ വഴിയെസഞ്ചരിക്കുവാന്‍  നല്‍കുന്നഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍മനസ്സിന്‍റെ ആഴങ്ങളില്‍ പുതിയപ്രകാശത്തിന്‍റെ പ്രസാദംനല്‍കുന്നതാണെന്നും പങ്കെടുത്തഎല്ലാവര്‍ക്കുംഒരിക്കലുംമറക്കാനാവാത്ത ആത്മീയവിരുന്നായിഅനുഭവപ്പെട്ടെന്നും , കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ആവശ്യമായ ശക്തമായ പ്രബോധനങ്ങളും ,ജീവിതാനുഭവ പാഠങ്ങളും നല്‍കുന്ന ശ്രീ സണ്ണി സ്ററീഫന്‍റെ പ്രഭാഷണങ്ങള്‍,മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെല്‍ബണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. വര്‍ഗ്ഗീസ് ചെറിയാന്‍ അഭിപ്രായപ്പെട്ടു.

worldpeacemissioncouncil@gmail.com 

www.worldpeacemission.net 

 
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍ 

Related News