Loading ...

Home USA

ചൈനയുടെത് ശക്തമായ ചാരശൃംഖല,വിസ്തൃതി ലോകം മുഴുവനുമെന്ന് അമേരിക്ക

ഹോങ്കോങ്: ചൈനയുടെ ചാരവലയം ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്നെന്ന് അമേരിക്ക. നേരായ രീതിയിലോ അല്ലാതെയോ ആവട്ടെ, ചൈനീസ് താല്‍പര്യത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനയ്ക്ക് അതിശക്തമായ ഒരു ചാര ശൃംഖല തന്നെയുണ്ട്.ചിലപ്പോള്‍, വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തികളോ അല്ലെങ്കില്‍ ബിസിനസ് സ്ഥാപനങ്ങളോ ആയിരിക്കും. എന്തായാലും, ചൈനീസ് സര്‍ക്കാരിന്റെ വ്യക്തമായ പിന്തുണയോടും താല്‍പര്യത്തോടും കൂടിയാണ് ഇത് നടക്കുന്നത്.

അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍, ചൈനീസ് സൈനിക ശക്തിയെ പറ്റിയുള്ള ഇരുപത്തൊന്നാമത്തെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ നവംബര്‍ മൂന്നാം തീയതിയാണ് പുറത്തിറക്കിയത്. അതില്‍, ചൈനീസ് ചാരപ്രവര്‍ത്തനങ്ങള്‍ മാത്രം വിശദീകരിക്കാന്‍ അവര്‍ ഒരു ഭാഗം മാറ്റി വെച്ചിട്ടുണ്ട്.റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചൈനീസ് ചാരപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ പറയുന്നത്, തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്തു നെറികേടും ചെയ്യാന്‍ ചൈനയ്ക്ക് ചെയ്യാന്‍ മടിയില്ലെന്നാണ്. ഓരോ 10 മണിക്കൂര്‍ കൂടുമ്ബോഴും, ചൈനയുടെ ഒരു ചാരപ്രവര്‍ത്തനം വീതം അമേരിക്ക കണ്ടെത്തിയതായി ഇതില്‍ പറയുന്നു. പോരാഞ്ഞ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയുടെ വെളിപ്പെടുത്തല്‍ പ്രകാരം, 2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത രഹസ്യം ചോര്‍ത്താന്‍ ശര്‍മ ശ്രമിച്ച കേസുകള്‍ 5,000 ആണ്. അവയില്‍ പകുതിയിലധികവും ചൈനയുമായി ബന്ധപ്പെട്ടതാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, സമ്ബദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുള്ള ചാരപ്രവര്‍ത്തനങ്ങളില്‍ 1,300 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇവ കൂടാതെ നേവല്‍ ആന്‍ഡ് മറൈന്‍ ടെക്നോളജി, ബഹിരാകാശ സംവാദങ്ങള്‍, സൈനിക സംവാദങ്ങള്‍, മുങ്ങിക്കപ്പല്‍വേധ യുദ്ധമുറകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ചൈന പ്രധാനമായി ചോര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്.

Related News