Loading ...

Home USA

യു.​എ​സ് സം​സ്ഥാ​ന​മാ​യ കൊ​ള​റാ​ഡോ​യിലെ കാട്ടുതീയിൽ 6000 ഏ​ക്ക​ര്‍ ക​ത്തി​ന​ശി​ച്ചു

യു.​എ​സ് സം​സ്ഥാ​ന​മാ​യ കൊ​ള​റാ​ഡോ​യി​ലെ ബൗ​ള്‍​ഡ​ര്‍ കൗ​ണ്ടി​യി​ല്‍ കാ​ട്ടു​തീ​ പടരുന്നു. 6000 ഏ​ക്ക​ര്‍ സ്ഥലത്ത്​ വന്‍നാശം സംഭവിച്ചു .
ആ​യി​രം വീ​ടു​ക​ള്‍ അ​ഗ്നി വി​ഴു​ങ്ങി. മൂ​ന്നു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യം ഇ​വ​ര്‍ വീ​ടു​ക​ളി​ലാ​യി​രു​ന്നു. ഏ​ഴു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. വ​ട​ക്ക​ന്‍ ഡെ​ന്‍​വ​റി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ച​ത്. സു​പ്പീ​രി​യ​ര്‍, ലൂ​യി​സ് വി​ല്ലെ ടൗ​ണു​ക​ളി​ലാ​ണ് വ്യാ​പ​ക നാ​ശം. എന്നാല്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും മരണവും റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.30ഓടെ പൊട്ടിപ്പുറപ്പെട്ടത്.

Related News