Loading ...

Home USA

കാപിറ്റോള്‍ ആക്രമണ വാര്‍ഷികത്തില്‍ മുന്‍ പ്രസിഡ​ന്‍റിനെതിരെ ബൈഡന്‍

വാഷിങ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.എസ് കാപിറ്റോള്‍ അതിക്രമത്തില്‍ മുന്‍ ​പ്രഡിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡന്‍.യു.എസിലെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നായി ത​ന്‍റെ മുന്‍ഗാമിയായ ട്രംപ് നുണകളുടെ വല നെയ്യുകയാ​യിരു​ന്നുവെന്നാണ് ബൈഡ​ന്‍റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ കാപിറ്റോള്‍ ആക്രമണത്തി​ന്‍റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. ട്രംപ് അനുകൂലികള്‍ ആക്രമിച്ച നാഷനല്‍ സ്റ്റാച്വറി ഹാളിലായിരുന്നു പരിപാടി.

2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റ് നുണകളുടെ വല നെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. തത്വങ്ങളേക്കാള്‍ അധികാരത്തെ വിലമതിക്കുന്നതിനാലാണ് അ​ദ്ദേഹം അങ്ങനെ ചെയ്തത്. തോല്‍വി അദ്ദേഹത്തിനുപോലും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല -ബൈഡന്‍ പറഞ്ഞു. കാപിറ്റോള്‍ അതിക്രമത്തിന് പിന്നില്‍ ട്രംപാണെന്ന് അദ്ദേഹം ആരോപിച്ചു.ട്രംപും അനുകൂലികളും അമേരിക്കയുടെ കഴുത്തില്‍ കഠാര പിടിച്ചിരിക്കുകയാണ്. രാജ്യത്തി​ന്‍റെ താല്‍പര്യത്തേക്കാള്‍ സ്വന്തം താല്‍പര്യത്തിനാണ് അദ്ദേഹം പ്രധാന്യം നല്‍കിയതെന്നും ബൈഡന്‍ പറഞ്ഞു. 25 മിനിറ്റ് നീണ്ടുനിന്നു ബൈഡ​ന്‍റെ പ്രസംഗം. പ്രസംഗത്തില്‍ ഒരിടത്തുപോലും ട്രംപി​ന്‍റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.2021 ജനുവരി ആറിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വസ്തുത അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ഭരണസിരാകേ​ന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു.



Related News