Loading ...

Home USA

അ​ഫ്​​ഗാ​ന്​ 30.8 കോ​ടി ഡോ​ള​ര്‍ യു.​എ​സ്​​ സ​ഹാ​യം

വാ​ഷി​ങ്​​ട​ണ്‍/ജ​നീ​വ: പ​ട്ടി​ണി, അ​ടി​സ്ഥാ​ന വി​ഭ​വ​ക്ക​മ്മി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന അ​ഫ്​​ഗാ​നി​സ്താ​ന്​ യു.​എ​സ്​ 30.8 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന​ത്തി​നാ​യു​ള്ള യു.​എ​സ്​ ഏ​ജ​ന്‍​സി വ​ഴി​യാ​ണ്​​ സ​ഹാ​യം ന​ല്‍​കു​ക​യെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ വ​ക്താ​വ്​ എ​മി​ലി ഹോ​ണ്‍ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.ശൈ​ത്യം നേ​രി​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ല്‍, ആ​രോ​ഗ്യ പ​രി​പാ​ല​നം, താ​മ​സ​മൊ​രു​ക്ക​ല്‍ അ​ടി​യ​ന്ത​ര ഭ​ക്ഷ്യ-​ജ​ല വി​ത​ര​ണം, ശു​ചി​ത്വ സേ​വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ക്കാ​ണ്​ പ​ണം ചെ​ല​വ​ഴി​ക്കു​ക. സ്വ​ത​ന്ത്ര ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ള്‍ വ​ഴി​യാ​ണ്​ ഇ​ത്​ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന്​ യു.​എ​സ്​ വ​ക്താ​വ്​ അ​റി​യി​ച്ചു. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ സ്വ​ത​ന്ത്ര​വും സു​ര​ക്ഷി​ത​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന്​ യു.​എ​സ്. എ​യ്​​ഡ്​ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന വി​ഭ​വ​ക്ക​മ്മി​ക്ക്​ പു​റ​മെ കോ​വി​ഡ്​ മൂ​ല​മു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും വ​ര​ള്‍​ച്ച​യും പോ​ഷ​കാ​ഹാ​ര ക​മ്മി​യും മൂ​ലം വ​ന്‍ ദു​ര​ന്ത​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ അ​ഫ്​​ഗാ​ന്‍ ജ​ന​ത​ക്ക്​ 500​ കോ​ടി ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ ലോ​ക രാ​ജ്യ​ങ്ങ​ളോ​ട്​ യു.​എ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ല്‍ പ​കു​തി​യും പ​ട്ടി​ണി​യു​ടെ പി​ടി​യി​ലാ​ണെ​ന്ന്​ അ​ഭ​യാ​ര്‍​ഥി-​ജീ​വ​കാ​രു​ണ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള യു.​എ​ന്‍ ഏ​ജ​ന്‍​സി യു.​എ​ന്‍.​എ​ച്ച്‌.​സി.​ആ​ര്‍ പ​റ​ഞ്ഞു.3.8 കോ​ടി വ​രു​ന്ന അ​ഫ്​​ഗാ​ന്‍ ജ​ന​ത​യു​ടെ 38 ശ​ത​മാ​നം പ​ട്ടി​ണി​യു​ടെ വ​ക്കി​ലും 36 ശ​ത​മാ​നം ഭ​ക്ഷ്യ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലു​മാ​ണ്. ല​ക്ഷ​ക​ണ​ക്കി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സ്കു​ള്‍ പ​ഠ​നം ല​ഭ്യ​മ​ല്ല. വ​ര​ള്‍​ച്ച മൂ​ലം ക​ര്‍​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണെ​ന്നും യു.​എ​ന്‍ അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.




Related News