Loading ...

Home USA

കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഷിക്കാഗോ ആര്‍ച്ച്‌ബിഷപ് കര്‍ദ്ദിനാള്‍ ബ്ലേസ് ജയിംസ് സുപിച്ചിന് സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 23 ന് (വെള്ളി) വൈകുന്നേരം 6.30 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു 8 ന് പാരിഷ് ഹാളില്‍ സ്വീകരണപരിപാടികളും ഡിന്നറും നടക്കും.

സീറോ മലബാര്‍ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിനോടൊത്തുള്ള കെട്ടിടവും 30 വര്‍ഷങ്ങള്‍ക്കുമുന്പ് കര്‍ദ്ദിനാള്‍ ബെര്‍ണഡീന്‍റെ നേതൃത്വത്തില്‍ ഷിക്കാഗോ ആര്‍ച്ച്‌ ഡയോസിസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് ദാനമായി നല്‍കിയതാണ്. പഴയപള്ളി തുടങ്ങിയതിന്‍റെ മുപ്പതാം വാര്‍ഷികവും കത്തീഡ്രല്‍ സ്ഥാപിതമായതിന്‍റെ പത്താം വാര്‍ഷികവും 2018 ല്‍ ആഘോഷിക്കുന്ന വേളയില്‍ ഇതിനു സൗകര്യമൊരുക്കിത്തന്ന ഷിക്കാഗോ ആര്‍ച്ച്‌ ഡയോസിസിനോടുള്ള കടപ്പാടിന്‍റെയും സ്നേഹത്തിന്‍റെയും സൂചകമായാണ് വരവേല്പ് ഒരുക്കിയിരിക്കുന്നത്. 

പരിപാടികളിലേക്ക് എല്ലാ വിശ്വസികളുടെയും സാന്നിദ്ധ്യവും സഹകരണവും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറന്പില്‍, സഹവികാരി റവ. ഡോ. ജയിംസ് ജോസഫ്, കൈക്കാര·രായ ജോര്‍ജ് അന്പലത്തുങ്കല്‍, ലുക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോ കാണിക്കുന്നേല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിലാസം: Mar Thoma Sleeha Syro Malabar Cathedral, 5000 St. Charles Rd,
Bellwood, IL-60104.

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്

Related News