Loading ...

Home USA

5ജി സേവനങ്ങള്‍ വിമാനങ്ങളെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി യുഎസ് എയര്‍ലൈന്‍ മേധാവിമാര്‍

വാഷിങ്ടണ്‍: 5ജി സേവനം വിന്യസിക്കാന്‍ ഒരുങ്ങുമ്പോള്‍ വരാനിരിക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി യുഎസ് എയര്‍ലൈന്‍ മേധാവിമാര്‍.പുതിയ 5ജി സേവനങ്ങള്‍ എയര്‍ലൈനുകളെ അപടത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാരാണ് അപകട മുന്നറിയിപ്പ് നല്‍കിയത്.

5ജി, ആള്‍ട്ടിമീറ്ററുകള്‍ പോലുള്ള സെന്‍സിറ്റീവ് ആയ വിമാന ഉപകരണങ്ങളെ ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദൃശ്യപരത കുറഞ്ഞ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. ഇത് ചിലപ്പോള്‍ 1,100-ലധികം വിമാനങ്ങള്‍ ചില ദിവസങ്ങളില്‍ റദ്ദാക്കുന്നതിലേക്ക് നയിക്കും. വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ച്‌ വിടുകയോ ചെയ്യുന്നതിലൂടെ ഒരുലക്ഷത്തിലധികം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.

യുപിഎസ് എയര്‍ലൈന്‍സ്, അറ്റ്ലസ് എയര്‍, ജെറ്റ്ബ്ലൂ എയര്‍വേയ്സ്, ഫെഡെക്സ് എക്സ്പ്രസ് എന്നിവ ഇത് സംബന്ധിച്ച്‌ കത്ത് നല്‍കി. രാജ്യത്തിന്റെ വാണിജ്യം നിലയ്ക്കുമെന്ന് കത്തില്‍ വ്യക്തമാക്കി. അതേസമയം, എയര്‍പോര്‍ട്ടുകള്‍ക്ക് ചുറ്റുമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആറ് മാസത്തേക്ക് ഇത്തരം മേഖലകള്‍ ഒഴിവാക്കുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും 5ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്ന കമ്ബനികള്‍ സമ്മതിച്ചിരുന്നു.

വ്യോമയാന സുരക്ഷാ പ്രതിസന്ധി പരി​ഗണിച്ച്‌ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാനും 5ജി കമ്ബനികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രധാന എയര്‍ലൈനുകളുടെ സിഇഒമാരും ബോയിംഗ് (ബിഎഎന്‍) ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാല്‍ഹൗണും ഞായറാഴ്ച ബട്ടിഗീഗും ഡിക്‌സണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിസന്ധിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Related News