Loading ...

Home Africa

ദക്ഷിണാഫ്രിക്കയിൽ നാശം വിതച്ച്‌ 'അന' കൊടുങ്കാറ്റ്; 147 മരണം

പ്രിട്ടോറിയ: ശക്തമായ ‘അന’ കൊടുങ്കാറ്റില്‍ വിവിധ രാജ്യങ്ങളിലായി 147 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്കര്‍, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്.കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദക്ഷിണാഫ്രിക്കയില്‍ 70 പേര്‍ മരണപ്പെട്ടു. മഡഗാസ്കറില്‍ 48 ഉം മലാവിയില്‍ 11 ഉം മൊസാംബിക്കില്‍ 18 പേരും മരിക്കുകയും ചെയ്തു .

കാറ്റിനെ തുടര്‍ന്ന് മലാവിയില്‍ അതിശക്തമായ വെള്ളപൊക്കം ഉണ്ടായി. ജല വിതരണം പൂര്‍ണമായി തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കാറ്റിനേയും വെള്ളപൊക്കത്തേയും തുടര്‍ന്ന് മൊസാംബിക്കില്‍ 10000 വീടുകളും നിരവധി സ്കൂളുകളും ആശുപത്രികളും തകര്‍ന്നു. കൊടുങ്കാറ്റ് കടന്നുപോയതിന് ശേഷവും ചില പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായി. നിരവധി ആളുകളെ ദുരുതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ രാജ്യത്ത് ഉണ്ടാകുന്നില്ല. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ‌ഞങ്ങളെന്ന് മൊസാംബിക് പ്രധാനമന്ത്രി കാര്‍ലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പ്രതികരിക്കുകയും ചെയ്തു.

Related News