Loading ...

Home USA

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കടന്നുപോകാന്‍ മണിക്കൂറുകള്‍ശേഷിക്കെ, പിറ്റ്‌സ്ബര്‍ഗില്‍ പാലം തകര്‍ന്ന് 10 പേര്‍ക്ക് പരിക്ക്

പെന്‍സില്‍വാനിയ: വെള്ളിയാഴ്ച പുലര്‍ച്ചെ പിറ്റ്‌സ്ബര്‍ഗിലെ മഞ്ഞുമൂടിയ പാലം തകര്‍ന്ന് 10 പേര്‍ക്ക് പരിക്ക്.അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.

പെന്‍സില്‍വാനിയ നഗരത്തിലെ ഫ്രിക് പാര്‍ക്കിനുള്ളിലൂടി പോക്കുന്ന പാലമാണ് മണിക്കൂറുകള്‍ക്ക് മുമ്ബ് തകര്‍ന്ന് വീണത്. ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് പ്രദേശിക അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാലം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് സമീപത്തെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായും വന്‍തോതിലുള്ള ചോര്‍ച്ചയുണ്ടായെന്നും എന്നാല്‍ അത് ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അഗ്‌നിശമനസേനാ മേധാവി ഡാരില്‍ ജോണ്‍സ് പറഞ്ഞു.സംഭവത്തില്‍ പരിക്കേറ്റ 10 പേരില്‍ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പിറ്റ്‌സ്ബര്‍ഗ് പബ്ലിക് സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം പുലര്‍ച്ചെ 6:45 (ഇന്ത്യന്‍ സമയം വൈകിട്ട് 5:15) മണിയോടെയാണ് പാലം തകര്‍ന്നതെന്ന് പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. പാലം തകരാനുള്ള കാരണം ഇതുവരെയും വ്യക്തമല്ല.

പ്രസിഡന്റ് ജോ ബൈഡന്റെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനിരിക്കുകയാണ് ഈ സംഭവം. പ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നു വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

Related News