Loading ...

Home USA

അ​മേ​രി​ക്ക​ന്‍ പ​ര​ന്മാ​ര്‍ എ​ത്രെ​യും വേ​ഗം ഉക്രൈൻ വി​ട​ണ​മെ​ന്ന് ജോ ​ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ എ​ത്രെ​യും വേ​ഗം യു​ക്രൈ​ന്‍ വി​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍.യു​ക്രൈ​ന്‍റെ വ​ട​ക്കും കി​ഴ​ക്കും തെ​ക്കും പ​ടി​ഞ്ഞാ​റും അ​തി​ര്‍​ത്തി​ക​ളി​ല്‍ ല​ക്ഷ​ത്തി​ലേ​റെ പ​ട്ടാ​ള​ക്കാ​രെ​യും അ​വ​ര്‍​ക്ക് വേ​ണ്ട പ​ട​ക്കോ​പ്പു​ക​ളും റ​ഷ്യ വി​ന്യ​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മേ​രി​ക്ക മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

യു​ക്രൈ​നു​മാ​യു​ള്ള അ​തി​ര്‍​ത്തി​യി​ല്‍ റ​ഷ്യ 1,30,000 പ​ട്ടാ​ള​ക്കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ലോ​ക​ത്തി​ലെ വ​ലി​യ സൈ​ന്യ​വു​മാ​യാ​ണ് ന​മ്മ​ള്‍ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. കാ​ര്യ​ങ്ങ​ള്‍ ഏ​തു​നി​മി​ഷ​വും കൈ​വി​ട്ടു​പോ​കാം ബൈ​ഡ​ന്‍ പ​റ​ഞ്ഞു.റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​മു​ണ്ടാ​യാ​ല്‍ അ​മേ​രി​ക്ക​ക്കാ​രെ ര​ക്ഷി​ക്കാ​ന്‍ പോ​ലും ഒ​രു കാ​ര​ണ​വ​ശാ​ലും യു​ക്രൈ​നി​ലേ​ക്ക് യു​എ​സ് സൈ​നി​ക​രെ അ​യ​ക്കി​ല്ലെ​ന്നും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി.



Related News