Loading ...

Home USA

ആളില്ലാ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു;യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ വൈറല്‍

പൈലറ്റില്ലാതെ സ്വയം പറന്നുയര്‍ന്ന് യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍.ഓട്ടോണമസായി പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററുകളുടെ വികാസത്തില്‍ പ്രധാന ചുവടുവെയ്പ്പാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയിലെ കെന്റുക്കിയിലാണ് അപൂര്‍വമായ ഈ കാഴ്ച നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്.

പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്റ്റര്‍ 30 മിനിറ്റാണ് പൈലറ്റില്ലാതെ പറന്നത്. കെന്റുക്കിയിലെ ഫോര്‍ട്ട് ക്യാമ്ബ്‌ബെല്ലില്‍ ആയിരുന്നു സംഭവം. ഫെബ്രുവരി അഞ്ചിനായിരുന്നു ആദ്യ പരീക്ഷണ പറക്കല്‍ നടന്നത്. ആളില്ലാ ഹെലികോപ്റ്റര്‍ മണിക്കൂറില്‍ 115 മുതല്‍ 125 മൈല്‍ വേഗതയിലും ഏകദേശം 4,000 അടി ഉയരത്തിലും പറന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ഇത്തരത്തില്‍ പൈലറ്റില്ലാതെ പറന്ന് പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

പൂര്‍ണമായും കമ്ബ്യൂട്ടറിന്റെ സഹായത്തോടെയാണ് ആളില്ലാ ഹെലികോപ്റ്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അമേരിക്കയുടെ പ്രതിരോധ ഗവേഷണ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പദ്ധതിയാണ് ഇതോടെ യാഥാര്‍ത്ഥ്യമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്റ്റുവര്‍ട്ട് യങ്ങ് ആണ് ഹെലികോപ്റ്ററിന്റെ പ്രോഗ്രാം മാനേജര്‍. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ആളില്ലാ ഹെലികോപ്റ്ററിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇത്തരം ഹെലികോപ്റ്റര്‍ നിര്‍മാണത്തിന് ചിലവ് കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Related News