Loading ...

Home USA

29 വര്‍ഷത്തിനു ശേഷം സോളമന്‍ ദ്വീപുകളില്‍ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു.എസ്

ഫിജി: സോളമന്‍ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെന്‍.പസഫിക് ദ്വീപില്‍ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദര്‍ശിക്കുന്നതിനിടെയാണ് ബ്ലി​ങ്കെന്‍ ഇക്കാര്യം അറിയിച്ചത്. 18 ദ്വീപരാഷ്ട്രത്തലവന്‍മാരുമായി ഓണ്‍ലൈന്‍ വഴി ബ്ലി​ങ്കെന്‍ കൂടിക്കാഴ്ച നടത്തി.

പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം തടയുന്നതിന് യു.എസ് പ്രതിജ്ഞാദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ആറു പ്രധാന ദ്വീപുകളും ഓഷ്യാനിയയിലെ 900 ലധികം ചെറുദ്വീപുകളും ഉള്‍പ്പെട്ട മേഖലയാണ് സോളമന്‍ ദ്വീപുകള്‍. കലാപത്തെതുടര്‍ന്ന് 1993ലാണ് സോളമന്‍ ദ്വീപി​ന്‍റെ തലസ്ഥാനമായ ഹൊ​നൈറയിലെ എംബസി യു.എസ് അടച്ചുപൂട്ടിയത്. ഇപ്പോള്‍ യു.എസ് കോണ്‍സുലേറ്റ് മാത്രമേ അവിടെയുള്ളൂ.

സോളമന്‍ ദ്വീപുകളില്‍ ചൈന ആധിപത്യം സ്ഥാപിക്കുേമാ എന്ന ആശങ്കയിലാണ് യു.എസ്. പൊലീസ് സേനയുടെ പരിശീലനത്തിനായി ഉദ്യോഗസ്ഥരെ അയക്കാമെന്ന ചൈനയുടെ വാഗ്ദാനം കഴിഞ്ഞ ഡിസംബറില്‍ സോളമന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തിരുന്നു. 37 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു യു.എസ് സെക്രട്ടറി ഫിജി സന്ദര്‍ശിക്കുന്നത്.

Related News