Loading ...

Home USA

വിമാനയാത്രക്കിടെ അക്രമം; യു.എസ് വിമാനം അടിയന്തരമായി നിലത്തിറക്കി

വാഷിങ്ടണ്‍: യാത്രക്കാരന്‍ അക്രമാസക്തനായതനെ തുടര്‍ന്ന് യു.എസ് എയര്‍ലൈന്‍ അടിയന്തരമായി നിലത്തിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട 1775 നമ്ബര്‍ ഫ്ലൈറ്റിലാണ് സംഭവം.ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ കീഴ് പ്പെടുത്തിയ ശേഷം വിമാനം അടിയന്തരമായി കന്‍സാസില്‍ ഇറക്കുകയായിരുന്നു.

യാത്രക്കാരന്‍റെ അനിയന്ത്രിതവും ക്രമരഹിതവുമായ പെരുമാറ്റം കാരണം വിമാാനത്തിലെ ജോലിക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തിയതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം സ്ഥിതീകരിച്ച ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.യാത്രക്കാരന്‍ കോക്പിറ്റില്‍ അതിക്രമിച്ചു കയറുകയും വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. വിമാനത്തിനത്തിലെ ജീവനക്കാരന്‍ ഇയാളെ കോഫി പോട്ട് ഉപയോഗിച്ച്‌ തലക്കടിച്ചതായി കണ്ടെന്നും വിമാനത്തിലെ യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related News