Loading ...

Home USA

'അന്ത്രപോളജനിക് ക്ലൈമറ്റ് ചെയ്ഞ്ച്';കൊടും വരള്‍ച്ചയിൽ അമേരിക്ക

കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിരൂക്ഷമായ ഘട്ടത്തിലാണ് അമേരിക്ക. മെഗാ ഡ്രോട്ട് എന്നു വിളിക്കപ്പെടുന്ന അതിരൂക്ഷ വരള്‍ച്ചയുടെ പിടിയിലാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയും മെക്‌സിക്കോയുടെ വടക്കന്‍ മേഖലകളും.1200 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മേഖലയില്‍ ഇത്തരം ഒരു പ്രതിഭാസം കാണപ്പെടുന്നതെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു.

ഭീതിദമായ ഒരു കാലാവസ്ഥാ മാറ്റമാണിതെന്ന് സൂചിപ്പിച്ച ഗവേഷകര്‍, മെഗാ ഡ്രോട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ടുവരുന്ന ഈ വരള്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിയ്ക്കുന്നത് അന്ത്രപോളജനിക് ക്ലൈമറ്റ് ചെയ്ഞ്ച് എന്നു ഗവേഷകര്‍ വിളിക്കുന്ന മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന് കലിഫോര്‍ണിയ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ പാര്‍ക്ക് വില്യംസ് പറയുന്നു.

വരള്‍ച്ചയ്ക്ക് കാരണം മനുഷ്യ ഇടപെടല്‍, ജലക്ഷാമം രൂക്ഷം

വരള്‍ച്ചയ്ക്ക് കാരണമാകുന്ന താപനിലാ വര്‍ധനവിന്റെ നാല്‍പ്പത് ശതമാനവും ഉല്‍പാദിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കലിഫോര്‍ണിയയും മറ്റ് പടിഞ്ഞാറന്‍ സര്‍വകലാശാലകളും വന്‍ ജലക്ഷാമമാണ് നേരിടുന്നത്. ഇപ്പോള്‍ കുടിവെള്ളം ബോട്ടിലുകളില്‍ പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്.

2021 ലാണ് വരള്‍ച്ച്‌ ഏറ്റവും രൂക്ഷമായത്. ഈ ഫെബ്രുവരി വരെ പടിഞ്ഞാറന്‍ അമേരിക്കയുടെ 11 ശതമാനത്തോളം പ്രദേശം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളായ മീഡ്, പവല്‍ തടാകങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലെത്തി. ഈ നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ഈ കൊടും വരള്‍ച്ച നീണ്ടു നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

Related News