Loading ...

Home USA

ഡോ. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായേയും ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായേയും ആദരിക്കുന്നു

ന്യൂയോര്‍ക്ക്: പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ഭാരതം ആദരിച്ചതിലൂടെ രാഷ്ട്രത്തിന്‍റെ ബിഷപ്പും ഏപ്രില്‍ 27 ന് നൂറ്റി ഒന്നാം വയസിലേക്ക് പ്രവേശിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ആയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായേയും പൗരോഹിത്യത്തിന്‍റെ 60 വര്‍ഷം പൂര്‍ത്തീകരിച്ച മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമയേയും സഭയായി ആദരിക്കുന്നു. 

ഏപ്രില്‍ 30ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ലാ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. സമ്മേളനത്തില്‍ ഉപരാഷ്ട്രപതി à´Žà´‚. വെങ്കയ്യ നായിഡു മുഖ്യാതിഥി ആയിരിക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍, മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്ക·ാര്‍ ചടങ്ങില്‍ പങ്കെടുക്കും. 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്‍റെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന യോഗം മലങ്കര യാക്കോബായ സഭയുടെ സിനഡ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ്, മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ലാ ആര്‍ച്ച്‌ ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് തുടങ്ങിയ സഹോദരി സഭകളിലെ ബിഷപ്പുമാര്‍, വൈദീകര്‍ എന്നിവര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ സഭാ ട്രഷറര്‍ പി.പി. അച്ചന്‍കുഞ്ഞ് സഭയുടെ ഉപഹാരം സമര്‍പ്പിക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോസിയോസ് സ്വാഗതവും സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് നന്ദിയും അറിയിക്കും. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്‍റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ഷാജി രാമപുരം

Related News