Loading ...

Home peace

പുസ്തകമെഴുതി അഗതിമന്ദിരത്തിന് ധനസമാഹരണം

കോഴിക്കോട്: നിലമ്പൂരിലെ à´Ž.കെ. നാരായണന്‍ നമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പലതാ അമ്മാളിന്റെയും ഓര്‍മയ്ക്കായി ആരംഭിച്ച അഗതിമന്ദിരമാണ് നിലമ്പൂര്‍ സ്‌നേഹാലയം സൊസൈറ്റി. രോഗികളും അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായവര്‍ക്ക് സ്‌നേഹാലയം വസ്ത്രവും ഭക്ഷണവും കരുതലും നല്‍കുന്നു. നാരായണന്‍ നമ്പൂതിരിയുടെയും പുഷ്പലതാ അമ്മാളിന്റെയും മകനായ നിലമ്പൂര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലാണ് സ്‌നേഹാലയം നടക്കുന്നത്. 

നാട്ടുകാരുടെയും നല്ല മനസ്സുള്ള സുഹൃത്തുക്കളുടെയും സഹായമാണ് 21ാം വര്‍ഷത്തിലും ഈ സ്‌നേഹസംരംഭത്തെ മുടങ്ങിപ്പോകാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടാതെ പുസ്തകങ്ങള്‍ രചിച്ചും ആല്‍ബങ്ങള്‍, ടെലിഫിലിം, വീഡിയോ സി.ഡി.കള്‍ എന്നിവ വില്‍പ്പന നടത്തിയും ഇവര്‍ പണം കണ്ടെത്തുന്നു.

സ്‌നേഹാലയത്തിന് 12 സെന്റ് സ്ഥലത്ത് ഒരു കെട്ടിടം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍. നിലമ്പൂര്‍ കോവിലകത്ത്മുറിയില്‍ ലഭിച്ച സ്ഥലത്ത് നിര്‍മാണമാരംഭിച്ച കെട്ടിടം എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ലിന്റല്‍വര്‍ക്ക് വരെയേ എത്തിക്കാന്‍ സാധിച്ചുള്ളൂ. ക്ഷേത്രത്തില്‍ പൂജയാണ് ശ്യാംസുന്ദറിന്റെ ജീവിതമാര്‍ഗം. അദ്ദേഹത്തിനൊപ്പം സഹായത്തിനുള്ളവരും സമ്പന്നരല്ല. നന്മയുടെയും കാരുണ്യത്തിന്റെയും സംരംഭത്തിന് സഹായങ്ങള്‍ ചുരുങ്ങുകയും പദ്ധതി വഴിമുട്ടുകയും ചെയ്തപ്പോള്‍ ശ്യാംസുന്ദറിന് മുന്നില്‍ ഒരുവഴിയേ ഉണ്ടായിരുന്നുള്ളൂ എഴുതുക. 'നിലമ്പൂര്‍ രാജവീഥിയിലെ നക്ഷത്രക്കുഞ്ഞുങ്ങള്‍' എന്ന പുസ്തകത്തിന്റെ ഏക ഉദ്ദേശ്യം അഗതികള്‍ക്കുള്ള ലളിതമായ ഒരു മേല്‍ക്കൂര യാഥാര്‍ഥ്യമാക്കുക എന്നത് മാത്രം. പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍ പ്രകാശിപ്പിച്ചു . നിലമ്പൂര്‍ ശ്യാംസുന്ദര്‍, സുബ്രഹ്മണ്യന്‍, പുളിക്കല്‍ സജീര്‍, അനില്‍ കല്ലേമ്പാടം, ഷമീര്‍, സഫീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌നേഹാലയത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ 9895357069, 0491323357 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related News