Loading ...

Home USA

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം 19 ന്

ഡാല്‍ട്ടണ്‍- (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മേയ് 19 നു (ശനി) ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അറിയിച്ചു. 

രാവിലെ 9ന് ആരംഭിക്കുന്ന യോഗത്തില്‍ വികാരിമാരും എല്ലാ ഇടവകകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന അസംബ്ലി പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. പ്രതിനിധികള്‍ അസംബ്ലി രജിസ്റ്ററില്‍ ഒപ്പുവച്ചും ബാഡ്ജുകള്‍ സ്വീകരിച്ചും രാവിലെ 8.45ന് മുന്പ് സീറ്റുകളില്‍ ഹാജരാകേണ്ടതാണ്.

അജണ്ട:

1. പ്രാരംഭ പ്രാര്‍ഥനയും വചനസന്ദേശവും

2 പ്രസിഡന്‍റിന്‍റെ മെസേജ്. 

3. 2017 ജൂണ്‍ 3ന് സമ്മേളിച്ച മുന്‍ ഭദ്രാസന അസംബ്ലിയുടെ മിനിറ്റ്സ് അവതരണം. 

4. 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്. 

5. 2017-18 വര്‍ഷത്തെ സാന്പത്തിക സ്റ്റേറ്റ്മെന്‍റ് അവതരണം. 

6. 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരണം. 

7. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍റര്‍ ഫണ്ട് റെയ്സിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ്

8. ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് 2019.

9. മറ്റു വിഷയങ്ങള്‍- അധ്യക്ഷന്‍റെ അനുമതിയോടെ. 

2017-18 വര്‍ഷത്തെ സാന്പത്തിക സ്റ്റേറ്റ്മെന്‍റും വാര്‍ഷിക റിപ്പോര്‍ട്ടും 2018-19 വര്‍ഷത്തേക്കുള്ള ബജറ്റും പ്രത്യേകമായി ഇമെയില്‍ ചെയ്യുന്നതാണ്. അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ചോദ്യങ്ങള്‍, പ്രമേയം തുടങ്ങിയവ മേയ് 12 ന് മുന്പ് ഭദ്രാസന ഓഫിസില്‍ ലഭിക്കേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: ഭദ്രാസന ചാന്‍സറി: 718 470 9844, ഭദ്രാസന സെക്രട്ടറി: ഫാ. സുജിത് തോമസ്; 516 754 0743. NortheastAmericanDiocese@gmail.com

റിപ്പോര്‍ട്ട്: ജോര്‍ജ് തുന്പയില്‍

Related News