Loading ...

Home International

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ഐഡന്റിറ്റി പഠിപ്പിക്കുന്നത് നിരോധിക്കാന്‍ ഫ്ലോറിഡ

ഫ്ലോറിഡ: തേഡ് ഗ്രേഡ് വരെയുള്ള കിന്റര്‍ ഗാര്‍ഡനില്‍ ലൈംഗിക ആഭിമുഖ്യവും ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച്‌ ഫ്‌ളോറിഡ ഗവര്‍ണര്‍.റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസാണ് ബില്ലില്‍ ഒപ്പുവെച്ചത്.
അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കാണ് ലൈംഗിക ആഭിമുഖ്യത്തെ പറ്റിയുള്ള ക്ലാസുകള്‍ നിരോധിച്ചത്. വിദ്യാര്‍ത്ഥികളുടെ 'പ്രായത്തിനോ വികസനത്തിനോ അനുയോജ്യമല്ലാത്ത' പാഠങ്ങളെ ബില്‍ നിരോധിക്കുന്നു.
ജൂലൈ ഒന്ന് മുതലായിരിക്കും നിയമം പ്രാബല്യത്തില്‍ വരുക. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദമുണ്ട്.എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നത് ഉയര്‍ത്തി കാട്ടി നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ഡോന്റ് സേ ഗേ ബില്‍,' എന്ന് വിമര്‍ശകര്‍ പരിഹസിച്ച്‌ വിളിക്കുന്ന ബില്‍ കഴിഞ്ഞ ദിവസം ഓസ്‌കാര്‍ വേദിയിലും ചര്‍ച്ചാവിഷയമായിരുന്നു.

Related News