Loading ...

Home International

ഏറ്റവും ചിലവുകുറഞ്ഞ എയര്‍ലൈനാകാന്‍ പദ്ധതിയുമായി 'ഫ്ലൈനാസ്'

ജിദ്ദ: മധ്യപൗരസ്ത്യമേഖലയിലെ വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ ചിലവുകുറഞ്ഞ എയര്‍ലൈനായി മാറാനുള്ള പദ്ധതി ആവിഷ്കരിച്ചതായി ഫ്ലൈനാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന വ്യക്തമാക്കി.വിമാനങ്ങളുടെ എണ്ണം 250 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബോയിങ്, എയര്‍ബസ് എന്നിവയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാകും. സര്‍വിസ് നടത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 165 ആയി ഉയര്‍ത്തും.
ചെക്ക് റിപ്പബ്ലിക്, ഗ്രീക്ക് ദ്വീപുകള്‍, സലാല എന്നിവയുള്‍പ്പെടെ പുതിയ സ്റ്റേഷനുകളുടെ പ്രഖ്യാപനത്തിനാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. സൗദിക്കു പുറത്തുള്ള രാജ്യങ്ങളില്‍ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുറക്കുന്നതിനെക്കുറിച്ച്‌ പഠിക്കുന്നതായും അല്‍ മുഹന്ന സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 10 ചെലവ് കുറഞ്ഞ എയര്‍ലൈനുകളില്‍ ഒന്നായി ഫ്ലൈനാസ് മാറിയിരിക്കുന്നു. 2007ലാണ് ഫ്ലൈനാസ് ആരംഭിച്ചത്. 35ലധികം വിമാനങ്ങളുമായി നിലവില്‍ 70ലധികം സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

Related News