Loading ...

Home USA

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ സമ്മര്‍ ക്യാമ്പ് കുട്ടികള്‍ ചിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലേക്കു സന്ദര്‍ശനം നടത്തി




ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ സമ്മര്‍ ക്യാമ്പ് കുട്ടികള്‍ ചിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലേക്കു  സന്ദര്‍ശനം നടത്തി. à´¸à´¨àµà´¦à´°àµâ€à´¶à´¨à´‚ വിജ്ഞാനപ്രദമായി.

കുട്ടികളുടെ സമ്മര്‍ അവധിക്കാലം ഉല്ലാസപ്രദവും വിജ്ഞാനകരവും ആക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഭാഗമായാണ് ഫീല്‍ഡ് ട്രിപ്പ് നടത്തിയത് . പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പഠ്യേതര വിഷയങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് സമ്മര്‍ ക്യാമ്പ് ആവിഷ്കരിച്ചിരിക്കുന്നത്.
ചരിത്രമുറങ്ങുന്ന ചിക്കാഗോയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന പൗരാണികവും വിസ്തൃതവുമായ ഫീല്‍ഡ് മ്യൂസിയത്തിലെ പുരാവസ്തുക്കളും കാഴ്ചകളും ഏറെ ജിജ്ഞാസയോടെയും കൗതുകത്തോടെയും ആണ് കുട്ടികള്‍ വീക്ഷിച്ചു പഠിച്ചത് . 40 കുട്ടികളും 10 വോളന്റിയര്‍മാരും ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്

Related News