Loading ...

Home Music

ഉലകനായകന്റെ മുമ്ബില്‍ രാകേഷ് പാടി, അത്യപൂര്‍വമായി സ്വപ്‌ന കൂടിക്കാഴ്ച

ചെന്നൈ: ഒരാഴ്ച മുമ്ബാണ് തടിപ്പണിക്കിടെ രാകേഷ് ഒരു പാട്ട് മൂളിയത്. കമലഹാസന്റെ വിശ്വരൂപത്തിലെ 'ഉന്നൈ കാണാത് നാന്‍ ഇന്‍ട്ര് നാന്‍ ഇല്ലയേ.. 'എന്ന പാട്ട്. കൂട്ടുകാരന്‍ ഷമീര്‍ അത് ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടു. ഇന്ന് ആ പാട്ട് രാകേഷിനെ ചെന്നൈയില്‍ എത്തിച്ചിരിക്കുകയാണ്. സാക്ഷാല്‍ ഉലകനായകന്‍ കമലഹാസനെ നേരിട്ട് കാണുന്നതിനായി. പശ്ചാത്തല സംഗീതത്തിന്റെ മേമ്ബൊടിയില്ലാതെ ശുദ്ധ ശബ്ദത്തില്‍ പാടിയ ആ പാട്ട് ഇന്ന് രാജ് കമല്‍ ഫിലിം സ്റ്റുഡിയോയിലിരുന്ന് രാകേഷ് കമലഹാസനെ കേള്‍പ്പിച്ചു.

ജോലിക്കിടയില്‍ അസാദ്ധ്യമായി പാട്ടുപാടിയ à´† സാധാരണക്കാരനെ ക്ഷണിച്ച്‌ ചെന്നൈയിെലത്തിച്ച്‌ à´† പാട്ടിന്റെ മാധുര്യം നേരിട്ടനുഭവിച്ചിരിക്കുകയാണ് ഉലകനായകന്‍. തന്റെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലായിരുന്നു രാകേഷ് ഓരോ വരിയും പാടിയത്. രകേഷ് കമലഹാസന് മുന്നില്‍ പാടുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. 

Related News