Loading ...

Home USA

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടയ ശ്രേഷ്ഠരെ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശ്രേഷ്ഠ ഇടയന്മാര്‍ അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോഥിയോസ്, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് മേല്‍പ്പട്ടത്ത ശുശ്രൂഷയില്‍ 2018 ഒക്ടോബര്‍ 2ന് കാല്‍നൂറ്റാണ്ടു പൂര്‍ത്തീകരിക്കുകയാണ്.

നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഇടയ ശ്രേഷ്ഠരെയും ഹൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ 32മത് സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 7 ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ആദരിക്കുന്നു.

Related News