Loading ...

Home USA

ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ സപ്തതിയുടെ നിറവില്‍

ജാക്സണ്‍ ഹെയിറ്റ്സ് (ന്യൂ യോര്‍ക്ക്): ന്യൂയോര്‍ക്കിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ സമുന്നത സാരഥിയും സുഹൃത്തുമായ à´«à´¾. ജോണ്‍ തോമസ് ആലുംമൂട്ടിലിന്‍റെ സപ്തതി ആഘോഷിച്ചു. 

ജാക്സണ്‍ ഹെയിറ്റ്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ്പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിക്കപ്പെട്ട ആഘോഷങ്ങള്‍ എപ്പിസ്കോപ്പല്‍ സഭയുടെ ഒറിഗോണ്‍ ബിഷപ്പ് ആയിരുന്ന ജോണ്‍സി ഇട്ടി ഉദ്ഘാടനം ചെയ്തു. നാനാതുറയിലുമുള്ള ആളുകളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വൈദികന്‍ എന്ന നിലയില്‍ പുരോഹിതര്‍ക്ക് ഒരു മാര്‍ഗദര്‍ശി ആണ് à´«à´¾. ജോണ്‍ തോമസ് എന്ന് അദ്ദേഹം പറഞ്ഞു. 

ദീര്‍ഘനാളത്തെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭകളുടെ കൂട്ടായ്മക്ക് à´«à´¾. ജോണ്‍ തോമസ് നല്‍കുന്ന ഉദാത്തമായ സേവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്നു അര്‍മേനിയന്‍ അപ്പോസ്തോലിക് സഭയുടെ വികാരി ജനറാള്‍ ബിഷപ് അനൗഷവാന്‍ റാനിയേലിന്‍ പറഞ്ഞു. 

തനിക്കു കേരളത്തിലേക്ക് തിരികെ പോകേണ്ടിവന്ന അവസ്ഥയില്‍ ഇടവകയെ നയിക്കാന്‍ ജോണ്‍ തോമസ് അച്ചനെ ലഭിച്ചതില്‍ ഇടവക്കാരോടൊപ്പം സന്തോഷിച്ചു എന്നും, അച്ഛന്‍ ഭദ്രാസനത്തിനും ഇടവക്കും നല്‍കുന്ന ഊഷ്മളമായ കരുതല്‍ അഭിന്ദനീയമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ മുന്‍ വികാരി à´Ÿà´¿.à´Žà´‚ . സക്കറിയ കോര്‍എപ്പിസ്കോപ്പ പറഞ്ഞു. 
 


മുന്‍ സഭാ മാനേജിംഗ് à´…à´‚à´—à´‚ കോരസണ്‍ വര്‍ഗീസ് , à´«à´¾. ജേക്കബ് ഫിലിപ്പ്, à´«à´¾.ജോര്‍ജ് മാത്യു, ഭദ്രാസന കൗണ്‍സില്‍ à´…à´‚à´—à´‚ സജി പോത്തന്‍, കോശി ഉമ്മന്‍, മിനി ജോര്‍ജ് , കെവിന്‍ ജോര്‍ജ്, സൈമണ്‍ ഫിലിപ്പ്, പോള്‍ കുര്യന്‍ , ജോയ്‌സ് ജോര്‍ജ്, മിനി കുര്യാക്കോസ് , ബിജി വര്‍ഗീസ്, സജി താമരവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

തന്‍റെ സേവനം ദൈവീക പ്രേരണയുടെയും ഉള്‍വിളിയുടേയും പ്രതിഫലനമായിരുന്നു എന്നും നല്ല വാക്കുകള്‍ പ്രചോദനമായി തീരുമെന്ന് മറുപടിപ്രസംഗത്തില്‍ à´«à´¾. ജോണ്‍ തോമസ് പറഞ്ഞു. 

ബിഷപ് അനൗഷവാന്‍ റാനിയേലിന്‍ അര്‍മേനിയന്‍ സഭയുടെ ഉപഹാരം സമര്‍പ്പിച്ചു. സരോജ വര്‍ഗീസ് മംഗളോപകരം സമര്‍പ്പിച്ചു. ഇടവകയുടെ സ്ഥാപക വികാരി ടി . എം . സക്കറിയ കോര്‍ എപ്പിസ്കോപ്പയും സീനിയര്‍ അംഗം സി.സി. തോമസും ചേര്‍ന്ന് പൊന്നാടഅണിയിച്ചു. ന്യൂയോര്‍ക്ക് കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്‍റെ പേരിലും വിവിധ സംഘടനകളുടെ പേരിലും അനുമോദനങ്ങള്‍അര്‍പ്പിക്കപ്പെട്ടു. ഇടവകയിലെ ഗ്രാജുവേറ്റ് ചെയ്ത എല്ലാ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഇടവക സെക്രട്ടറി മോന്‍സി മാണി സ്വാഗതം ആശംസിച്ചു. ട്രസ്റ്റി ബിജു വര്‍ഗീസ് നന്ദി പറഞ്ഞു.

Related News