Loading ...

Home Australia/NZ

കേരളത്തിനു സഹായഹസ്തവുമായി ന്യൂസിലാന്‍ഡില്‍ നിന്നും മലയാളി യുവാക്കള്‍

വെല്ലിംഗ്ടണ്‍: പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുവാനായി പ്രവാസികളായ മലയാളി യുവാക്കള്‍ ഞായറാഴ്ച ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആയിരം പേര്‍ക്കുള്ള ഓണസദ്യയൊരുക്കി അതില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കുവാനാണ് ഈ യുവാക്കള്‍ ശ്രമിക്കുന്നത്.

ഇതിനായി ന്യൂസിലാന്‍ഡിലുള്ള 'അറേഞ്ച്ഡ് മാര്യേജ്' എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് പരിപാടികള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ട്. ഈ ഫണ്ട് റൈസിംഗ് പരിപാടിയില്‍ കൂടുതലായി സഹകരിച്ചിട്ടുള്ളത് സ്വദേശികളായ ഇംഗ്ലീഷുകാര്‍ ആണെന്നുള്ളത് മാറ്റുകൂട്ടുന്നുവെന്ന് സംഘാടകരായ അലന്‍ കക്കാട്ടില്‍, മാനുവല്‍ ജേക്കബ്, ശ്രീജിത്ത് നായര്‍, മാത്യു ലൂക്കോസ്, മിഥുന്‍ കറുകയില്‍, രതീഷ് പൂവാറൈ, റെജി തോമസ് എന്നിവര്‍ അറിയിച്ചതായി കണ്‍വീനര്‍ മാത്യു മുണ്ടുവേലില്‍ അറിയിച്ചു.

Related News