Loading ...

Home health

പ്രളയത്തിന് പിന്നാലെ സൂര്യാഘാതഭീഷണി; തൃശൂരിന് പുറമേ തിരുവനന്തപുരത്തും പൊളളലേറ്റു

തിരുവനന്തപുരം: à´ªàµà´°à´³à´¯à´¤àµà´¤à´¿à´¨àµ പിന്നാലെ സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു. അടുത്തകാലത്തായി വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം തുലാവര്‍ഷത്തിന് മുന്‍പെ കേരളത്തില്‍ സംഭവിച്ചിരിക്കുകയാണ്. തൃശൂരില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതിന് പിന്നാലെ തിരുവനന്തപുരത്തും സമാനമായ സംഭവമുണ്ടായി.വീടിന്റെ ടെറസിലെ പായല്‍ നീക്കം ചെയ്യുന്നതിനിടെ വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വിപഞ്ചികയില്‍ കോമളന്‍ എസ്. നായര്‍ക്ക് (50)സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. മുതുകില്‍ നീറ്റല്‍ അനുഭവപ്പെടുകയും കഴുത്തിന് താഴ്ഭാഗം പൊള്ളലേറ്റ് തൊലി ഇളകിയതായി കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. à´•àµ†.എസ്.à´‡.ബി. തൈക്കാട് സെക്‌ഷനിലെ ജീവനക്കാരനാണ്.

Related News