Loading ...

Home USA

ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

ഷിക്കാഗോ: അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമതു സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഷിക്കാഗോയിലെ കിക്കോഫ്, സീറോ മലബാര്‍ രൂപതാ മെത്രാനും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.

സെപ്റ്റംബര്‍ 23 ഞായാറാഴ്ച രാവിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രലിലില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്നായിരുന്നു കിക്കോഫ്. കണ്‍വന്‍ഷന്‍ ഇടവക കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളത്തില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ഷിക്കാഗോയില്‍ നിരവധി ഇടവകാംഗങ്ങള്‍ തദവസരത്തില്‍ അഭിവന്ദ്യ പിതാവിനു രജിസ്‌ട്രേഷന്‍ കൈമാറി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്ബിലില്‍,രൂപതാ ചാന്‍സലര്‍ ഫാ.ജോണിക്കുട്ടി പുലിശേരി, പ്രൊക്കുറേറ്റര്‍ ഫാ.ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ആന്‍ഡ് ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശേരി, സിസിഡി ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലി, സഹ വികാരിമാരായ ഫാ കെവിന്‍ മുണ്ടക്കല്‍, ഫാ. നിക്കോളാസ് തലക്കോട്ടൂര്‍, ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസഫ് മണക്കളം, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, സണ്ണി ടോം, ബോസ് കുര്യന്‍ മറ്റു നാഷണല്‍ എക്‌സിക്യട്ടീവ് കമ്മറ്റി അംഗങ്ങള്‍, പാരീഷ് ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കുചേരുവാനും കണ്‍വന്‍ഷന്‍ വിജയമാക്കുവാനും ആഹ്വാനം ചെയ്ത മാര്‍ ജേക്കബ് അങ്ങാടിയത്ത് 2019 കണ്‍വന്‍ഷനു പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്ബിലില്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. ചിക്കാഗോയില്‍ നിന്ന് 250 ല്‍ പരം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെയാണ് ഹൂസ്റ്റണില്‍ നാഷണല്‍ നടക്കുന്നത്. പിആര്‍ഒ സണ്ണി ടോം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍ 

Related News