Loading ...

Home Music

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനം

തിരുവനന്തപുരം:  അനന്തപുരി ആശുപത്രിയിലാണ് ബാലഭാസ്കറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ബാലഭാസ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.ബാലഭാസ്കറിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടക്കും.കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഗീത പാരമ്ബര്യമുളള കുടുംബത്തിലായിരുന്നു ബാലഭാസ്കറിന്റെ ജനനം. തിരുമല സ്വദേശി ചന്ദ്രന്‍ (റിട്ട. പോസ്റ്റ്മാസ്റ്റര്‍) ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി. സംഗീത കോളേജില്‍ സംസ്കൃത അധ്യാപികയായിരുന്നു. ബാലുവിന്റെ അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു. അമ്മയുടെ സഹോദരന്‍ ബി.ശശികുമാര്‍ വിഖ്യാത വയലിന്‍ വാദകനാണ്. അദ്ദേഹമായിരുന്നു ബാലഭാസ്‌കറിന്റെ ഗുരുനാഥന്‍. 

ചെറുപ്പത്തില്‍ തന്നെ അമ്മാവനില്‍നിന്നും ബാലഭാസ്കര്‍ വയലിന്‍ പഠനം തുടങ്ങി. വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ഉപകരണങ്ങള്‍കൊണ്ട് ബാലു വിസ്മയം തീര്‍ത്തു. 12-ാം വയസ്സില്‍ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 

കോളേജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 'കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍' എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങി. ഈസ്റ്റ് കോസ്റ്റുമായി ബാലുവിന്റെ ബാന്‍ഡ് കൈകോര്‍ത്തപ്പോള്‍ പിറന്നത് നിനയ്ക്കായ്, നീ അറിയാന്‍ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങള്‍. നിനയ്ക്കായ് എന്ന ആല്‍ബത്തിലെ 'നിനയ്ക്കായ് തോഴി പുനര്‍ജനിക്കാം' എന്ന ഗാനം ഇപ്പോഴും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. .

സിനിമയില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ബാലു തിരഞ്ഞെടുത്തത് സംഗീതത്തില്‍ വേറിട്ട വഴിയായിരുന്നു. ഫ്യൂഷന്‍ മ്യൂസിക്കിലായിരുന്നു ബാലു ശ്രദ്ധ വച്ചത്. പുത്തന്‍ വാദ്യോപകരണങ്ങളുടെ അകമ്ബടിയോടെ പഴയ പാട്ടുകളുടെ ഈണം ഒട്ടുംതന്ന ചോര്‍ന്നുപോകാതെ ബാലു അവയ്ക്ക് പുത്തന്‍ രൂപം നല്‍കി. പിന്നീടങ്ങോട്ട് ബാലുവിന്റെ ഫ്യൂഷന്‍ മ്യൂസിക്കിലൂടെ ആരാധകര്‍ കേട്ടത് നിരവധി ഹിറ്റ് ഗാനങ്ങള്‍. ആയിരക്കണക്കിന് വേദികളില്‍ ബാലു സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചു. കെ.ജെ.യേശുദാസ്, ശിവമണി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ടു. .

വയലിനില്‍ ബാലു വിസ്മയം തീര്‍ത്തത് നൂറുകണക്കിന് പാട്ടുകള്‍ക്ക്. കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് നിറഞ്ഞുനിന്നിരുന്ന ബാലുവിന്റെ വിയോഗം ലോകമെങ്ങുമുളള ആയിരക്കണക്കിന് ആരാധകരെയാണ് സങ്കടത്തിലാഴ്ത്തിയത്.തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം നാളെ നടക്കും. ബാലഭാസ്കര്‍ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലു മണിക്ക് കലാഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Related News