Loading ...

Home celebrity

രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള ജെസിബി സാഹിത്യസമ്മാനം ബെന്യാമിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ ജെസിബി പുരസ്കാരം മലയാള സാഹിത്യകാരന്‍ ബെന്യാമിന്. അദ്ദേഹത്തി​​ന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ 'ജാസ്മിന്‍ ഡെയ്സ്' ആണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്​. 25 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജെസിബി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡ് സമ്മാനിച്ചു. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ആദ്യ ജെസിബി പുരസ്കാരമാണ് ബെന്യാമിന് ലഭിക്കുന്നത് . മുല്ലപ്പൂ നിറമുള്ള പകലുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഷെഹ്​നാസ് ഹബീബാണ്. ഷെഹ്നാസിന് അഞ്ച് ലക്ഷം രൂപ വേറെ ലഭിക്കും. ജഗര്‍ നോട്ടാണ് പ്രസാധകര്‍. 2011-ല്‍ അറബ് ലോകത്തുണ്ടായ 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതിയാണ് 'ജാസ്മിന്‍ ഡെയ്സ്.' യുഎസിലെ മാസച്യുസെറ്റ്സിലുള്ള ബേ പാത്ത് സര്‍വകലാശാലയില്‍ അധ്യാപികയാണ് പരിഭാഷകയായ ഷഹനാസ് ഹബീബ്.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവരില്‍നിന്നാണ് ബെന്യാമിനെ തിരഞ്ഞടുത്തത്. പെരുമാള്‍ മുരുകന്‍, അമിതാഭ് ബക്ഷി, ശുഭാംഗി സ്വരൂപ്, അനുരാധ റോയ് എന്നിവരാണ് മറ്റുള്ളവര്‍. അവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ്​ പുരസ്​കാരം ഏര്‍പ്പെടുത്തിയത്​. ചലച്ചിത്ര സംവിധായിക ദീപ മേത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, നോവലിസ്റ്റും നാടകരചയിതാവുമായ വിവേക് ഷാന്‍ബാഗ്, പരിഭാഷക ആര്‍ഷിയ സത്താര്‍, സാഹിത്യകാരി പ്രിയംവദ നടരാജന്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Related News