Loading ...

Home Music

സോനുനിഗമിനെ കൊല്ലാൻ ബാൽ താക്കറെ പദ്ധതിയിട്ടു

സോനുനിഗമിനെ കൊല്ലാൻ ബാൽ താക്കറെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ മഹാരാഷ്ട മുഖ്യമന്ത്രി നാരായൺറാണെയുടെ മകൻ നിലേഷ് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ശിവസേനയുടെ യുടെ സ്ഥാപകനും പ്രമുഖ ശിവ സേന നേതാവുമായിരുന്നു ബാൽ ഠാക്കറെ ബോളിവുഡ് ഗായകൻ സോനു നിഗമിനെ കൊല്ലാനുള്ള പദ്ധതിയിട്ടത്. നിരവധിതവണ അദ്ദേഹത്തെ കൊല്ലാൻ  താക്കറെ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. രത്നഗിരിയിൾ വച്ച് നടന്ന പ്രസ് മീറ്റിലാണ് നിലേഷ് ഇക്കാര്യം അറിയിച്ചത്.

മാത്രവുമല്ല ശിവസേന നേതാവ് ആനന്ദ് ഡിഗയുടെ മരണത്തിലും താക്കറെ മുഖ്യ പങ്ക് വഹിച്ചിരുന്നതായും പിന്നീട് ആ മരണത്തെ ഒരു അപകടമരണമാക്കി മാറ്റിയിരുന്നതായും നിലേഷ് വ്യക്തമാക്കി.താനെയിൽ വച്ച് 2014 ൽ ആണ് ഈ അപകടം നടന്നത്. കർജാത് ഫാം ഹൌസിൽ വച്ച് താക്കറെ നിരവധിയാളുകളെ കൊന്നതായും നിലേഷ് പറഞ്ഞു.

COURTESY: JANAYUGAM

Related News