Loading ...

Home health

നഖം കടിക്കുന്നവരാണോ നിങ്ങൾ; തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക

എന്തിനും ഏതിനും നഖം കടിക്കുന്ന ശീലംനമ്മളിൽ ചിലർക്കുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും ആക്മഷയുടെ മുൾമുനയിൽ നിക്കുമ്പോഴും എല്ലാം നാം നഖം കടിക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും ഇതൊരു രോഗം എന്ന് ആർക്കെങ്കിലും അറിയാമായിരുന്നോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇത് തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം.

മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നു.

സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം. ഈ രോ​ഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണ് നഖം കടിക്കുന്നവരില്‍ കണ്ടു വരുന്ന മറ്റൊരു രോഗം. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും ഉള്ളില്‍ക്കയറുന്നു . ഇത് നഖത്തിനു ചുറ്റും പഴുപ്പ് വരുന്നതിനു കാരണമാവുന്നു.

നഖം കടി കാരണം അണുബാധ ഉണ്ടായേക്കാം. മാത്രവുമല്ല പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് ബി പോലുള്ള മാരക രോഗാവസ്ഥയ്ക്കും നഖം കടി കാരണമായേക്കാം. എന്നുള്ളതിനാൽ ഈ ശീലം ഇനിയും തുടർന്നാൽ അത് നിങ്ങളുടെ ആരോഗ്യനില വഷളാക്കും

Related News