Loading ...

Home USA

ലോക പ്രസ്​ ഫോ​ട്ടോ പുരസ്​കാരത്തിന്​ അര്‍ഹമായത് ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം

ആംസ്​റ്റര്‍ഡാം: അനധികൃതമായി യു.എസ്​ അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട്​​ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്‍റെ മാതാവിനെ ചോദ്യം ചെയ്യുന്നത്​ കണ്ട്​ ഭയന്നു വിറച്ച്‌​ കരഞ്ഞ പിഞ്ചു കുഞ്ഞിന്‍റെ ചിത്രം, ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം​ ലോക പ്രസ്​ ഫോ​ട്ടോ പുരസ്​കാരത്തിന്​ അര്‍ഹമായി. സാന്ദ്ര സാഞ്ചസ്​ എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യു.എസിലേക്ക്​ കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന്​​ യു.എസ്​-മെക്​സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു. സാന്ദ്രയെ യു.എസ്​ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത്​ നോക്കി പേടിച്ച്‌​ കരയാന്‍ തുടങ്ങി. ഈ ചിത്രമാണ്​ മൂര്‍ തന്‍റെ കാമറയില്‍ പകര്‍ത്തിയത്​. ലോകത്താകമാനമുള്ള 4,738 ഫോ​ട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ്​ പുരസ്​കാരാര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്​. ലോകവ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്​. അനധികൃത കുടിയേറ്റക്കാരെ അവരുടെ കുട്ടികളില്‍ നിന്ന്​ വേര്‍പിരിക്കുന്ന അമേരിക്കയുടെ വിവാദ നയത്തിനെതിരെ ലോകത്തിന്‍റെ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതില്‍ ഈ ചി​ത്രം വലിയ പങ്കു വഹിച്ചു. പ്രതിഷേധം കനത്തതോടെ യു.എസ്​ പ്രസിഡന്‍റ് ഡോണള്‍ഡ്​ ട്രംപ് മാതാപിതാക്കളെയും കുട്ടികളെയും വേര്‍പിരിക്കുന്ന നയത്തില്‍ മാറ്റം വരുത്തുകയുണ്ടായി.

Related News